6 July 2026
Nithya V
Photo Credit: Getty Images
കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു തരം കൊഴുപ്പാണ്. എന്നാൽ, പരിധിയിൽ കൂടുതൽ രോഗാവസ്ഥയായി മാറുന്നു.
നിങ്ങളുടെ ഭക്ഷണശീലങ്ങളിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ആ മാജിക് ഭക്ഷണങ്ങൾ ഏതെല്ലാമെന്നാണ് നോക്കിയാലോ..
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ, അജോയിൻ തുടങ്ങിയ സംയുക്തങ്ങളും അമിനോ ആസിഡുകളും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീയിലെ പോളിഫെനോളുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് നല്ലതായ എച്ച്.ഡി.എൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും.
ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ മല്ലിയിൽ ധാരാളമുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണ്.
ശരീരത്തിലെ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിനുകൾ ഉലുവയിലുണ്ട്. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിൻ സി, ഫിനോളിക് സംയുക്തങ്ങൾ, ധാതുക്കൾ എന്നിവ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. നെല്ലിക്ക ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.
മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ എൽ.ഡി.എൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുന്നതാണ്.