5 July 2026

Nithya V

കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം

Photo Credit: Getty Images

എത്ര നല്ല പഴം വാങ്ങിയാലും കുറച്ച് ദിവസം കഴിയുമ്പോള്‍ അവയുടെ തൊലി കറുത്ത് പോകാറുണ്ട്. അല്ലേ...

പഴം

ഇവ പിന്നീട് കളയുകയാണ് പതിവ്. എന്നാൽ ഇനി കറുത്ത പഴം കളയേണ്ട, പകരം രുചികരമായ കട്​ലറ്റ് ഉണ്ടാക്കിയാലോ... റെസിപ്പി ഇതാ...

റെസിപ്പി

നേന്ത്രപ്പഴം - 3 എണ്ണം, നെയ്യ് - 2 ടേബിള്‍സ്പൂണ്‍, കശുവണ്ടി - 1 ടേബിള്‍സ്പൂണ്‍, ഉണക്കമുന്തിരി - 1 ടേബിള്‍സ്പൂണ്‍, ഏലക്കപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍

ചേരുവകൾ

അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍, ബ്രെഡ് ക്രംബ്സ് - 2 ടേബിള്‍സ്പൂണ്‍, ശർക്കര - മധുരത്തിന് ആവശ്യമായത്, മൈദ, എണ്ണ

അരിപ്പൊടി

നേന്ത്രപ്പഴം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വെക്കുക.

വേവിക്കുക

വേവിച്ച പഴം, അരിപ്പൊടി, ബ്രെഡ് ക്രംബ്സ്, വറുത്തു വെച്ച കശുവണ്ടി, ഉണക്കമുന്തിരി, കുറച്ച് നെയ്യ്, ഏലയ്ക്കാപ്പൊടി, ശർക്കര എന്നിവ നന്നായി കുഴച്ചെടുക്കുക.

ഉടച്ചെടുക്കുക

ഈ കൂട്ട് ചെറിയ ഉരുളകളാക്കി കട്​ലറ്റിന്റെ രൂപത്തിൽ പരത്തിയെടുക്കുക. അല്പം മൈദപ്പൊടിയിലേക്ക് വെള്ളം ചേർത്ത് നല്ല ലൂസ് പേസ്റ്റ് തയ്യാറാക്കുക.

കട്ലറ്റ്

തയ്യാറാക്കിയ കട്​ലറ്റുകൾ ആദ്യം മൈദ മിശ്രിതത്തിൽ മുക്കുക, ശേഷം ബ്രെഡ് ക്രംബ്സിൽ നന്നായി പൊതിഞ്ഞെടുക്കുക. ഇത്  എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കാം.

വെള്ളി