5  July 2026

Jayadevan A M

കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?

Image Courtesy: PTI

ഇന്ത്യയുടെ ടി20 ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കോടികളുടെ സമ്പാദ്യം താരത്തിനുണ്ട്‌. താരത്തിന്റെ ആസ്തിയെക്കുറിച്ച്‌ നോക്കാം

ശ്രേയസ് അയ്യർ

ഏകദേശം 70 കോടി മുതൽ 85 കോടി രൂപ വരെയാണ് താരത്തിന്റെ ആസ്തിയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ആസ്തി

ബിസിസിഐ പ്രതിഫലം, ഐപിഎൽ പ്രതിഫലം, പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ, ബിസിനസ് നിക്ഷേപങ്ങൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ

വരുമാന മാർഗങ്ങൾ

2025 ഐപിഎൽ മെഗാ ലേലത്തിൽ പഞ്ചാബ് കിങ്സ് 26.75 കോടി രൂപയ്ക്കാണ് അയ്യരെ ടീമിലെത്തിച്ചത്. താരത്തിന്റെ പ്രധാന വരുമാന മാര്‍ഗവും ഐപിഎല്ലാണ്

ഐപിഎൽ

ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്റ്റിൽ 'ഗ്രേഡ് ബി' വിഭാഗത്തിലാണ് ശ്രേയസ് അയ്യർ. ഇത് വഴി വർഷം തോറും 3 കോടി രൂപ ലഭിക്കുന്നു.

ബിസിസിഐ

നിരവധി ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ ശ്രേയസ് അയ്യർ സജീവമാണ്. വിവിധ ബ്രാന്‍ഡുകളുമായുള്ള കരാറിലൂടെയും താരം വന്‍ തുക സമ്പാദിക്കുന്നു

ബ്രാൻഡ്

റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ നിക്ഷേപങ്ങൾ ശ്രേയസിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ ഫ്ലാറ്റ് ഉള്‍പ്പെടെയുള്ള കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുണ്ട്‌

റിയൽ എസ്റ്റേറ്റ്

ആഡംബര കാറുകളോട് കമ്പമുള്ള താരം കൂടിയാണ് ശ്രേയസ്. ലംബോർഗിനി ഹുറാകാൻ ഇവോ, മെഴ്‌സിഡസ്-എഎംജി ജി63, ഓഡി എസ്5 തുടങ്ങിയ വാഹനങ്ങളുണ്ട്‌

കാറുകള്‍