21 October 2026
Nithya V
Image Credit: Getty Images
ഓറഞ്ചും മുസംബിയും ഏകദേശം ഒരേപോലെ രുചി നൽകുന്ന രണ്ട് ഫലങ്ങളാണ്.
എന്നാൽ ഇവ രണ്ടിലും ഏത് ഫലത്തിലാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഉള്ളത് എന്നാണ് ഇവിടെ പറയുന്നത്.
മുസംബിയെ അപേക്ഷിച്ചു ഓറഞ്ചിൽ വൈറ്റാമിൻ സി കൂടുതലാണ്. അതിനാൽ പ്രതിരോധശേഷി വർദ്ധിക്കാൻ ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
മികച്ച ദഹനത്തിനു മൂസമ്പി കഴിക്കുന്നത് വളരെ നല്ലതാണ്.ഇതിലെ ഫ്ലേവനോയ്ഡുകൾ ദഹനരസങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും അസിഡിറ്റി, മലബന്ധം എന്നിവ അകറ്റുകയും ചെയ്യും.
ഇതിൽ സിട്രിക് ആസിഡിന്റെ അളവ് കൂടുതലായതിനാൽ ചിലരിലെങ്കിലും ഇത് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കും.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മൂസമ്പി ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഓറഞ്ചിനെക്കാൾ നല്ലത്. കാരണം ഇതിൽ കലോറി വളരെ കുറവാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ മുസംബിയും ഓറഞ്ചും ഏത് കഴിക്കുന്നതും ശരീരത്തിന് മികച്ചതാണ്.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച്. ചർമ്മത്തിലെ ചുളിവുകൾ തടയുവാൻ ഇത് സഹായിക്കും.