20 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
നല്ല ചൂട് ചായ കുടിക്കുമ്പോൾ നാവ് പൊള്ളുന്നത് സ്വാഭാവികമാണ്. മിക്കവർക്ക് ഈ അബദ്ധം പറ്റാറുമുണ്ട്. ഈ അവസ്ഥ മാറ്റാൻ ഇതാ ചില മാർഗങ്ങൾ.
പൊള്ളിയ ഉടൻ തന്നെ തണുത്ത വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക. കുറച്ചു സമയം തണുത്ത വെള്ളം വായിൽ കൊള്ളുന്നത് വീക്കം കുറയ്ക്കും.
തേൻ ഒരു പ്രകൃതിദത്ത ആൻ്റിസെപ്റ്റിക് ആണ്. നാവിലെ പൊള്ളിയ ഭാഗത്ത് അല്പം തേൻ പുരട്ടുന്നത് പുകച്ചിൽ പെട്ടെന്ന് മാറ്റുകയും അശ്വാസം നൽകുകയും ചെയ്യും.
ഒരു ചെറിയ ഐസ് കഷ്ണം നാവിലേക്ക് വെച്ച് പതുക്കെ അലിയിക്കുക. ഒരു സ്പൂൺ തണുത്ത ഐസ്ക്രീം കഴിക്കുന്നതും നാവിലെ അസ്വസ്ഥതകൾ മാറ്റും.
വീട്ടിൽ പുതിനയില ഉണ്ടെങ്കിൽ നീറ്റൽ മാറ്റാൻ ഇത് ഉപയോഗിക്കാം. നാവ് പൊള്ളിയാൽ രണ്ട് മൂന്ന് പുതിനയില എടുത്ത് വായയിൽ ഇട്ട് നന്നായി ചവച്ചരച്ച് പൊള്ളിയ ഭാഗത്ത് വയ്ക്കുക.
നാവ് പൊള്ളിയാൽ തൈര് ഉണ്ടെങ്കിൽ കുറച്ച് തൈര് എടുത്ത് വായയിൽ ഇടുക. അപ്പോൾ തന്നെ ഇറക്കാതെ കുറച്ച് നേരം വായിൽ വെച്ചതിന് ശേഷം ഇറക്കുക.
ഇൻഫ്‌ലമേഷൻ കുറയ്ക്കാൻ ഇഞ്ചി ഉപയഗിക്കുന്നത് നല്ലതാണ്. ഇഞ്ചി ചിലർ തേനിൽ ചാലിച്ച് കഴിക്കും. അല്ലെങ്കിൽ ഇഞ്ചി വെള്ളം കുടിക്കുന്നതും നല്ലതാണ്.