19 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
ഇരുമ്പ് ചീനച്ചട്ടികളും മറ്റ് അടുക്കളപ്പാത്രങ്ങളും തുരുമ്പെടുത്ത് നശിച്ചുപോകുന്നത് വീട്ടമ്മമാരുടെ പരാതിപ്പെട്ടിയിലുള്ള ഒന്നാണ്. എന്നാൽ ചില എളുപ്പവഴികളിലൂടെ ഇത് മറികടക്കാം.
അടുക്കളപ്പാത്രങ്ങൾ തുരുമ്പ് പിടിക്കാതെ എപ്പോഴും പുത്തൻപോലെ സൂക്ഷിക്കാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അവ എന്തെന്ന് നോക്കാം.
ഇരുമ്പ്, കാസ്റ്റ് അയൺ പാത്രങ്ങൾ കഴുകിയ ഉടൻ തന്നെ വെള്ളം പൂർണ്ണമായും തുടച്ചുമാറ്റുക. നനവോടെ വെക്കുന്നത് തുരുമ്പ് പിടിക്കാൻ പ്രധാന കാരണമാണ്.
പാത്രം നന്നായി തുടച്ച ശേഷം അല്പം വെളിച്ചെണ്ണയോ മറ്റോ പുരട്ടി വെക്കുക. ഇത് വായുവും ഇരുമ്പും തമ്മിലുള്ള സമ്പർക്കം തടഞ്ഞ് തുരുമ്പ് ഇല്ലാതാക്കുന്നു.
കാസ്റ്റ് അയൺ പാത്രങ്ങൾ കഴുകാൻ കടുത്ത വീര്യമുള്ള ലിക്വിഡുകളോ സോപ്പുകളോ ഉപയോഗിക്കരുത്. ഇത് പാത്രത്തിൻ്റെ സ്വാഭാവിക കോട്ടിംഗ് നഷ്ടപ്പെടുത്തും.
ചെറുതായി തുരുമ്പ് കണ്ട് തുടങ്ങിയാൽ അല്പം ബേക്കിംഗ് സോഡയോ നാരങ്ങാനീരോ ഒഴിച്ച് മൃദുവായി സ്ക്രബ് ചെയ്ത് കളയുക. ഇടയ്ക്കിടെ പരിശോധിക്കുക.
പാത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെക്കുമ്പോൾ അവയ്ക്കിടയിൽ ഒരു പേപ്പർ ടവൽ വെക്കുക. ഇത് ഈർപ്പം വരാതിരിക്കാൻ സഹായിക്കും.