18 June 2026
Nithya V
Photo Credit: Getty Images
അടുക്കളയിൽ പലരെയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പാറ്റകളുടെ ശല്യം.എന്നാൽ വളരെ എളുപ്പത്തിൽ ഇവയെ തുരത്താൻ പറ്റുമെന്ന് അറിയാമോ?
പാറ്റകളെ അകറ്റാൻ വെള്ളരി ഒരു മികച്ച വഴിയാണ്. ആദ്യം വെള്ളരിക്ക കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കാം.
പാറ്റകൾ അമിതമായി കാണപ്പെടുന്ന ഭാഗങ്ങളിൽ ഈ വെള്ളരി മിശ്രിതം വെക്കുന്നത് പാറ്റകളെ അകറ്റി നിർത്താൻ സഹായിക്കുന്നതാണ്.
അതുപോലെ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചോ അല്ലെങ്കിൽ നേരിട്ടോ പാറ്റകൾ കൂടുകൂട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കാവുന്നതാണ്.
കുറച്ച് പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് തുല്യ അളവിൽ ബേക്കിങ് സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
ശേഷം ഇത് പാറ്റ ശല്യമുള്ള ഭാഗങ്ങളിൽ വിതറി കൊടുക്കുക. പഞ്ചസാരയുടെ മധുരത്തിൽ എത്തുന്ന പാറ്റകൾ ബേക്കിങ് സോഡ ഉള്ളിൽച്ചെന്ന് ചത്തുപോകും.
അതുപോലെ, നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന്റെ ഗന്ധവും പാറ്റകളെ ഓടിക്കാൻ സഹായിക്കും.
നാരങ്ങ നീര് പിഴിഞ്ഞെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കുക. ഇത് പാറ്റകൾ ഒളിച്ചിരിക്കുന്ന ഭാഗങ്ങളിൽ പതിവായി സ്പ്രേ ചെയ്യാവുന്നതാണ്.