18 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
മഴക്കാലത്ത് പനിയും ജലദോഷത്തെയും പോലെ പേടിക്കേണ്ട ഒന്നാണ് ശർദ്ദിയും വയറിളക്കവും. പുറത്തുനിന്നുള്ള ഭക്ഷണമോ ദഹനക്കേടോ ഇതിന് വഴിയൊരുക്കാം.
വയറിളക്കവും ശർദ്ദിയും വീട്ടിൽ ചില അടുക്കള വസ്തുക്കൾ ഉപയോഗിച്ച് തന്നെ മാറ്റാം. ഇതാ പെട്ടെന്ന് ആശ്വാസം നൽകുന്ന ചില നാട്ടുവിദ്യകൾ.
ഒരു പാനിൽ വെള്ളമെടുത്ത് അതിലേക്ക് ചതച്ച ഇഞ്ചിയും ജീരകവും ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം അതി അരിച്ചെടുത്ത് അതിലേക്ക് നാരങ്ങാനീര് ചേർക്കുക.
നാരങ്ങാനീര് ചേർത്ത ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർക്കാം. ശേഷം ഇവ നന്നായി ഇളക്കി ചെറു ചൂടോടെ കുടിക്കുക. നല്ല അശ്വാസം ലഭിക്കും.
വയറിളക്കവും ശർദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നു. ഇത് തടയാൻ ഏറ്റവും മികച്ചതാണ് കരിക്കിൻ വെള്ളം കുടിക്കുന്നത്.
ചെറുചൂടുള്ള കഞ്ഞിവെള്ളത്തിൽ അല്പം ഉപ്പിട്ട് കുടിക്കുന്നത് ശർദ്ദിയും വയറിളക്കവും പെട്ടെന്ന് ശമിക്കാൻ സഹായിക്കും. ക്ഷീണം മാറാനും ഇത് ഉത്തമമാണ്.
നിങ്ങളുടെ അവസ്ഥ വളരെ മോശമാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. വൈകുന്നത് രോഗാവസ്ഥ വഷളാകാൻ കാരണമായേക്കും.