19 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ കാരണക്കാരനാണ് കൊതുകുകൾ. സാധാരണ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് കൊതുക് പെരുകുന്നത്.
വിഭവങ്ങൾക്ക് രുചി കൂട്ടാൻ വെളുത്തുള്ളിയെക്കാൾ വേറൊന്നില്ല. എന്നാൽ പാചകത്തിന് മാത്രമല്ല കൊതുകിനെ തുരത്താനും വെളുത്തുള്ളി ഉഗ്രനാണ്.
വിപണിയിൽ ലഭിക്കുന്ന വിഷവ്സ്തുക്കൾ അടങ്ങിയ സ്പ്രേ ഇനിമുതൽ ഉപയോഗിക്കേണ്ട. പകരം വെളുത്തുള്ളി സ്പ്രേ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കൊതുകുകൾ, ഈച്ചകൾ, ഉറുമ്പുകൾ തുടങ്ങിയ പ്രാണികളെ അകറ്റാൻ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ഉണക്ക മുളകും ചേർക്കാം.
5-6 വെളുത്തുള്ളി, 1 ടീസ്പൂൺ മുളകുപൊടി, 1 ലിറ്റർ വെള്ളം എന്നിവ എടുക്കുക. ആദ്യം വെളുത്തുള്ളിയും മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക.
പിന്നീട് ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. പിന്നീട് ഈ പേസ്റ്റ് അതിലേക്ക് ചേർത്ത് 5-10 മിനിറ്റ് നന്നായി തിളപ്പിക്കുക.
തണുത്ത ശേഷം വാതിലുകൾ, ചുവരുകൾ, അടുക്കള, ചവറ്റുകുട്ടകൾ എന്നിവയ്ക്ക് ചുറ്റും സ്പ്രേ ചെയ്യാം. ഒരു ദിവസം രണ്ട് മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്.
ഈച്ചകളെയും പ്രാണികളെയും തുരത്താൻ ഒരു സ്പ്രേ കുപ്പിയിൽ വിനാഗിരി, നാരങ്ങാനീര്, വെള്ളം എന്നിവ യോജിപ്പിച്ചും തളിക്കാവുന്നതാണ്.