19 November 2025
Jayadevan A M
Image Courtesy: Facebook
ശബരിമലയിലേക്ക് ഭക്തജനപ്രവാഹമാണ്. ശരണംവിളികളാല്‍ മുഖരിതമാണ് സന്നിധാനം. ശരണംവിളി അറിയാത്തവര്‍ക്കായി ചിലത് ഇവിടെ നല്‍കിയിരിക്കുന്നു
സ്വാമിയേ ശരണമയ്യപ്പ,ഹരിഹരസുതനേ ശരണമയ്യപ്പാ, കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പ, അനാഥരക്ഷകനേ ശരണമയ്യപ്പാ...
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ ശരണമയ്യപ്പാ, ആപത് ബാന്ധവനേ ശരണമയ്യപ്പ, മോഹിനീസുതനേ ശരണമയ്യപ്പാ, ഏകാന്ത വാസനേ ശരണമയ്യപ്പ...
വില്ലാളിവീരനേ ശരണമയ്യപ്പ, എരുമേലി ശാസ്താവേ ശരണമയ്യപ്പ, ശ്രീധർമ്മശാസ്താവേ ശരണമയ്യപ്പാ, കണ്‍കണ്ട ദൈവമേ ശരണമയ്യപ്പ..
കലിയുഗ വരദനേ ശരണമയ്യപ്പ, അന്നദാനപ്രഭുവേ ശരണമയ്യപ്പ, ഓംകാര പരംപൊരുളേ ശരണമയ്യപ്പ, ആപത്സഹായനേ ശരണമയ്യപ്പ...
ഇരുമുടി പ്രിയനേ ശരണമയ്യപ്പ, ആനന്ദസ്വരൂപനേ ശരണമയ്യപ്പ, ഭാസ്മാഭിഷേക പ്രിയനേ ശരണമയ്യപ്പ, ഇഹപരസുഖദായകനേ ശരണമയ്യപ്പ...
ശബരീ പീഠമേ ശരണമയ്യപ്പ, ഓംകാരപരബ്രഹ്മസ്വരൂപനേ ശരണമയ്യപ്പ, അപ്പച്ചിമേടേ ശരണമയ്യപ്പ, ശരംകുത്തിയാലേ ശരണമയ്യപ്പ...
വില്ലാളിവീരനേ ശരണമയ്യപ്പ, ആശ്രിതവത്സലനേ ശരണമയ്യപ്പ, പരമശിവപുത്രനേ ശരണമയ്യപ്പ, വീരമണികണ്ഠനേ ശരണമയ്യപ്പ... (ഇനിയും നിരവധിയുണ്ട്. ചിലത് മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്)