17 July 2026

NEETHU VIJAYAN

ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം

Image Courtesy: Getty Images 

ചെടിയായാലും കൃഷിയായാലും അതിൽ കീടങ്ങൾ പടർന്ന് പിടിക്കുന്നത് പലരുടെയും പരാതിയാണ്. മുഞ്ഞ, വെള്ളീച്ച, ഉറുമ്പ് തുടങ്ങിയവയാണ് പ്രധാന ഭീഷണി.

കീടങ്ങൾ

എന്നാൽ ഇത്തരം കീടങ്ങളെ ഒഴിവാക്കി ചെടികൾ നന്നായി വളരാൻ ഒരു ട്രിക്കുണ്ട്. വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ലളിതമായ ഹെർബൽ സ്പ്രേയുടെ രീതിയാണ് ഇവിടെ പറയുന്നത്.

ഒഴിവാക്കാം

പപ്പായ ഇല, കറ്റാർവാഴ, വെളുത്തുള്ളി, വേപ്പെണ്ണ, ലിക്വിഡ് സോപ്പ് എന്നിവയാണ് ഈ ഹെർബൽ സ്പ്രേ തയ്യാറാക്കാൻ ആവശ്യമായ പ്രധാന ചേരുവകൾ.

ചേരുവകൾ

ആദ്യം തന്നെ പപ്പായ ഇല, കറ്റാർവാഴ, വെളുത്തുള്ളി എന്നിവ ഒരു ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അവ അരിച്ചെടുക്കുക. പിന്നീട് ഇത് നേർപ്പിച്ചെടുക്കുക.

തയ്യാറാക്കേണ്ടത്

ഇതിലേക്ക് ഒരു ടീസ്പൂൺ് വേപ്പെണ്ണയും ഒരു ടീസ്പൂൺ ലിക്വിഡ് സോപ്പും ഒഴിക്കുക. ഇവ നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം വൈകുന്നേരങ്ങളിൽ ഇലകളിൽ അടിക്കാം.

ചെയ്യേണ്ടത്

ആദ്യം ഒരു ചെറിയ ഇലയിൽ പരീക്ഷിച്ച ശേഷം മുഴുവൻ ചെടിയിലും ഉപയോഗിക്കുക. ഏഴ് ദിവസത്തിനുള്ളിൽ നിങ്ങളുടെ ചെടികളിൽ നല്ല മാറ്റം കണ്ടുതുടങ്ങും.

മാറ്റം

ആവശ്യമായാൽ ഏഴ് ദിവസത്തിന് ശേഷം വീണ്ടും സ്പ്രേ ചെയ്തുകൊടുക്കാം. ഇടയ്ക്ക് എപ്പോഴെങ്കിലും മഴ പെയ്താൽ വീണ്ടും സ്പ്രേ ചെയ്യുന്നത് നല്ലതാണ്.

വീണ്ടും ചെയ്യണം