21 May 2025
Abdul Basith
Pic Credit: Unsplash
ഡിജിറ്റൽ ഡീടോക്സിൻ്റെ ഭാഗമായി നമ്മൾ പലപ്പോഴും സ്ക്രീൻ ടൈം കട്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതിന് സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ.
സ്ക്രീൻ കട്ട് ചെയ്യുകയെന്നാൽ സ്ക്രീൻ ഒഴിവാക്കുകയെന്നത് മാത്രമല്ല. ആ സമയത്ത് ചെയ്യാൻ മറ്റെന്തെങ്കിലും പ്രവർത്തികൾ കണ്ടെത്തുക.
സ്ക്രീനുകൾ ഉപയോഗിക്കുന്നതിനിടെ ഒരു തവണയെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കുടുംബവുമൊത്ത് സമയം ചിലവഴിക്കാൻ ഈ സമയം ഉപയോഗിക്കാം.
ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപ് സ്ക്രീൻ ടൈം ഒഴിവാക്കണം. ആ സമയത്ത് വായിക്കുകയോ ചെറിയ ശബ്ദത്തിൽ പാട്ടുകേൾക്കുകയോ ആവാം.
സോഷ്യൽ മീഡിയയാണ് സ്ക്രീൻ ടൈം അധികരിക്കാനുള്ള പ്രധാന കാരണം. സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുക്കാൻ ശ്രദ്ധിക്കണം.
ടെക്സ്റ്റ് മെസേജും സോഷ്യൽ മീഡിയ ചാറ്റും ഉപേക്ഷിച്ച് സുഹൃത്തുക്കളെ കോൾ ചെയ്യുക. ഫോൺ വിളിച്ച് സംസാരിക്കുന്നതിലൂടെ സ്ക്രീൻ ടൈം കുറയും.
ഒഴിവുസമയങ്ങളിലേക്കായി ഒരു ഹോബി കണ്ടെത്തണം. അത് എന്ത് ഹോബി ആയാലും പ്രശ്നമില്ല. ഇത് സ്ക്രീനുകളിൽ നിന്ന് മാറിനിൽക്കാൻ സഹായിക്കും.
മൊബൈൽ ഫോൺ കയ്യെത്താവുന്ന ഇടങ്ങളിൽ വെക്കാതിരിക്കുക. അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക.