9 October 2026

Jayadevan A M

ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍

Image Courtesy: Getty Images

ചേന മുറിക്കുമ്പോഴും തൊലി കളയുമ്പോഴും കൈ ചൊറിയുന്നതാണ് പലരുടെയും പ്രശ്‌നം. കാത്സ്യം ഓക്‌സലേറ്റ് ക്രിസ്റ്റലുകളാണ് കാരണം

ചേന

ചേന ചൊറിച്ചിലില്ലാതെ മുറിച്ചെടുക്കാന്‍ ചില പൊടിക്കൈകളുണ്ട്. അതില്‍ ചില പൊടിക്കൈകള്‍ ഈ വെബ്‌സ്റ്റോറിയില്‍ പരിശോധിക്കാം

പൊടിക്കൈകള്‍

ചേന മുറിക്കുന്നതിന് മുമ്പ് കൈകളില്‍ അല്‍പം വെളിച്ചെണ്ണ നന്നായി തേച്ചുപിടിപ്പിക്കണം. ഇത് ചൊറിച്ചില്‍ കുറയ്ക്കും

വെളിച്ചെണ്ണ

കൈയുറകള്‍ ധരിക്കുകയാണ് ഏറ്റവും ഫലപ്രദം. കൂടുതല്‍ സെന്‍സിറ്റീവായ ചര്‍മ്മമാണെങ്കില്‍ ലാറ്റക്‌സ് ഗ്ലൗസ് ധരിച്ച് ചേന മുറിക്കുന്നതാണ് ഉചിതം

കൈയുറകള്‍

ചേന അരിയുമ്പോള്‍ കഴുകാതിരിക്കുന്നതാണ് ഉചിതം. അത് ചൊറിച്ചില്‍ വര്‍ധിപ്പിക്കും. അരിഞ്ഞതിന് ശേഷം കഴുകുക

കഴുകുമ്പോള്‍

ചേന മുറിക്കുന്നതിന് മുമ്പ് കൈകളില്‍ അല്‍പം നാരങ്ങാനീര് പുരട്ടുക. ചേന അരിഞ്ഞതിനു ശേഷം പുളിവെളത്തില്‍ കഴുകുന്നതും ചൊറിച്ചില്‍ കുറയ്ക്കാന്‍ നല്ലത്‌

നാരങ്ങാനീര്/പുളിവെള്ളം

ഓട്‌സ് പേസ്റ്റ് ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് നല്ലത്. കഴുകിക്കളയുന്നതിന് മുമ്പ് 15 മിനിറ്റ് വരെ അത് വെക്കുക

ഓട്‌സ് പേസ്റ്റ്‌

കറ്റാര്‍വാഴ ജെല്‍ ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും ഉചിതം. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക

കറ്റാര്‍വാഴ ജെല്‍