13 July 2026
SHIJI MK
Image Credit: Getty Images
ബെംഗളൂരുവിലെ ഇന്ധനച്ചെലവ് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇന്ധനവിലയിലെ വര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. വാരാന്ത്യങ്ങളില്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം പോലും കുറഞ്ഞു.
വാരാന്ത്യങ്ങളിലും മറ്റും യാത്രകള്‍ നടത്തണമെങ്കില്‍ ബെംഗളൂരു നിവാസികള്‍ വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. എന്നാല്‍ പ്ലാനിങ്ങിലൂടെ ഇത് നിയന്ത്രിക്കാന്‍ സാധിക്കും.
മഴക്കാലത്തുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് വാഹനങ്ങളുടെ മൈലേജ് കുറയാന്‍ കാരണമാകും. അതിനാല്‍ വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും ഇല്ലാത്ത വഴികള്‍ തിരഞ്ഞെടുക്കാം.
സില്‍ക്ക് ബോര്‍ഡ്, ഹെബ്ബാള്‍ ഫ്‌ളൈഓവര്‍ എന്നിവിടങ്ങളില്‍ കനത്ത ബ്ലോക്ക് ഉണ്ടാകാറുണ്ട്. അതിനാല്‍ ബ്ലോക്കില്‍ കിടക്കുമ്പോള്‍ വെറുതെ വാഹനങ്ങള്‍ ഓണാക്കുന്നത് ഒഴിവാക്കാം.
നൈസ് റോഡിലോ അല്ലെങ്കില്‍ മൈസൂരു എക്‌സ്പ്രസ് വേയിലോ അമിത വേഗത്തില്‍ പോകരുത്. കൃത്യമായ വേഗതയില്‍ പോകുന്നത് വാഹനത്തിന്റെ മൈലേജ് കൂടുന്നതിന് സഹായിക്കും.
ദീര്‍ഘദൂര യാത്രകള്‍ക്ക് തയാറെടുക്കുന്നതിന് മുമ്പ് വാഹനത്തിന്റെ ടയര്‍ നന്നായി പരിശോധിക്കുക. ടയറിലെ പ്രശ്‌നങ്ങളും ഇന്ധനം ഒരുപാട് ചെലവാകുന്നതിന് വഴിവെച്ചേക്കാം.
ഇന്ധനച്ചെലവില്‍ നിന്നും രക്ഷനേടാന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളെ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാണ്. ഇതാകുമ്പോള്‍ റോഡിലെ ബ്ലോക്കും കുറയും.
ബെംഗളൂരു നമ്മ മെട്രോയില്‍ യാത്ര നടത്തുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിച്ചേരാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.