12 October 2026

Jayadevan A M

കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!

Image Courtesy: Getty Images

സവാള (ഉള്ളി) ചേര്‍ക്കാതെ പല വിഭവങ്ങളും രുചിയോടെ ഉണ്ടാക്കുക അസാധ്യമാണ്. എന്നാല്‍ അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതാണ് പ്രശ്‌നം

സവാള

ഈ പ്രശ്‌നം വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ ചില സൂത്രപ്പണികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം.

ടിപ്‌സ്‌

അരിയുന്നതിന് 15 മിനിറ്റ് മുമ്പ് സവാള ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഇത് സവാളയിലെ എൻസൈമുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും വാതകം പുറന്തള്ളുന്നത് കുറയ്ക്കുകയും ചെയ്യും

തണുപ്പിക്കുക

സവാളയുടെ തൊലി കളഞ്ഞ് രണ്ടായി മുറിച്ചോ, മുഴുവനായോ വെള്ളത്തില്‍ ഇട്ട് വെക്കുക. ഇത് കണ്ണെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും

വെള്ളത്തിൽ

മൂര്‍ച്ച കുറഞ്ഞ കത്തി ഉപയോഗിച്ചാല്‍ എരിച്ചിലുണ്ടാക്കുന്ന വാതകം കൂടുതല്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക

മൂർച്ചയുള്ള കത്തി

നല്ല വായുസഞ്ചാരം ഉള്ള സ്ഥലത്തിരുന്ന് സവാള അരിയുന്നതാണ് നല്ലത്. ഫാന്‍ ഓണ്‍ ചെയ്ത് അതിന് താഴെയായി ഇരുന്ന് അരിയുന്നത് ഉചിതം

വായുസഞ്ചാരം

അല്‍പം വെള്ളത്തില്‍ കുറച്ച് വിനാഗിരിയും ഉപ്പും ചേര്‍ത്ത് അതിലേക്ക് മുറിച്ചുവെച്ച സവാള 10 മിനിറ്റ് ഇട്ട് വെക്കുക. ഇതിനുശേഷം അരിയാം

വിനാഗിരി

സവാള അരിഞ്ഞു തുടങ്ങുമ്പോൾ വേര് ഭാഗം പെട്ടെന്ന് വെട്ടിമാറ്റാതെ, ബാക്കി ഭാഗങ്ങൾ അരിഞ്ഞ ശേഷം ഏറ്റവും ഒടുവിൽ ആ ഭാഗം  മാറ്റുക

വേര് ഭാഗം