20 August 2026

Jayadevan A M

ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?

Image Courtesy: Getty Images

നമുക്ക് ചുറ്റുമുള്ളവരുടെ സ്വഭാവം മോശമാണെങ്കില്‍ അത് നമ്മളെ സാരമായി ബാധിക്കും. ഈഗോയാണ് പല ബന്ധങ്ങളിലെയും വില്ലന്‍

ഈഗോ 

ദുർബലമായ അഹന്തയുള്ള ആളുകൾ സ്വന്തം കാര്യങ്ങൾ വഷളാക്കുക മാത്രമല്ല, ചുറ്റുമുള്ളവരുടെ അവസ്ഥയും മോശമാക്കാറുണ്ട്.

മോശം അവസ്ഥ

ഇത്തരക്കാരെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള മൂന്ന് വഴികൾ പരിശോധിക്കാം. തെറാപ്പിസ്റ്റ് ജെഫ്രി മെൽറ്റ്‌സർ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വിവരങ്ങളാണിത്‌

എങ്ങനെ നേരിടാം? 

മറ്റുള്ളവരുടെ പ്രതികരണത്തെ ഉടന്‍ വ്യക്തിപരമായി എടുക്കരുതെന്ന്‌ ജെഫ്രി മെൽറ്റ്‌സർ  പറഞ്ഞു. ഈ രീതി നമ്മളെ ശാന്തരാക്കും

വ്യക്തിപരമായി എടുക്കരുത്

ആളുകളിൽ നിന്ന് അവരുടെ ഏറ്റവും നല്ല വശങ്ങളാണ് നമ്മൾ ഉൾക്കൊള്ളാൻ ശ്രമിക്കേണ്ടത്. അല്ലാതെ ഏറ്റവും മോശം വശങ്ങളല്ല. അവരുടെ ലോകത്തേക്ക് നിങ്ങളെ വലിച്ചിഴക്കാൻ അനുവദിക്കരുത്‌

നിരീക്ഷിക്കുക

നിങ്ങളുടെ സന്തോഷത്തിൽ വൈകാരികമായി പങ്കുചേരാൻ ശേഷിയുള്ള ആളുകളുമായി ചേർന്ന് നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുക

തിരഞ്ഞെടുക്കുമ്പോള്‍

ഈ വെബ്‌സ്‌റ്റോറി വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സോഷ്യല്‍ മീഡിയ കണ്ടന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്‌

നിരാകരണം

ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത് കൗൺസിലറാണ് ജെഫ്രി മെൽറ്റ്‌സർ. ഇവര്‍ ഓഗസ്ത് 18-ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്‌

ശ്രദ്ധിക്കുക