15 November 2025

Jayadevan A M

മീനിലെ ഫോര്‍മാലിന്‍ ഇങ്ങനെ കണ്ടെത്താം

Image Courtesy: Getty

മലയാളിയുടെ തീന്‍മേശയില്‍ മീന്‍ വിഭവങ്ങള്‍ പതിവാണ്. മീന്‍ കറിയോ, മീന്‍ പൊരിച്ചതോ ഇല്ലാതെ ആഹാരം  കഴിക്കില്ലെന്ന വാശിയുള്ളവരുമുണ്ട്‌

മീന്‍

എന്നാല്‍ നാം കഴിക്കുന്ന മീനില്‍ മായമുണ്ടെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താന്‍ ചില മാര്‍ഗങ്ങളുണ്ട്‌

മായം

മീനിന്റെ കണ്ണ്, ചോരയുടെ നിറം, മാംസത്തിന്റെ ദൃഢത, മണം എന്നിവ നോക്കി മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താവുന്നതാണ്‌

മാര്‍ഗങ്ങള്‍

നല്ല മീനിന്റെ കണ്ണുകള്‍ തെളിഞ്ഞ വൃത്താകൃതിയിലാകും. ഫോര്‍മാലിന്‍ ഉണ്ടെങ്കില്‍ കുഴിഞ്ഞതാകും. നീലനിറവുമുണ്ടാകും

കണ്ണുകള്‍

മീന്‍ വെട്ടുമ്പോള്‍ അതിന്റെ ചോരയുടെ നിറം ശ്രദ്ധിക്കണം. നല്ല മീനാണെങ്കില്‍ അതില്‍ നല ചുവപ്പു നിറത്തില്‍ ചോരയുണ്ടാകും

ചോര

നല്ല മീനാണെങ്കില്‍ അതിന്റെ മാംസം ദൃഢമായിരിക്കും. മാംസത്തില്‍ തൊടുമ്പോള്‍ കുഴിഞ്ഞുപോയാല്‍ അതില്‍ മായമുണ്ടാകാം.

മാംസം

മായമില്ലാത്ത മീനിന് സ്വഭാവിക മണമുണ്ടാകും. മീനില്‍ ഫോര്‍മാലിന്‍ ഉണ്ടെങ്കില്‍ മണത്തില്‍ വ്യത്യാസമുണ്ടാകും

മണം

ചെകിളപ്പൂ നല്ല ചുവപ്പുനിറത്തിലാണെങ്കില്‍ അതില്‍ മായമുണ്ടാകാനുള്ള സാധ്യത കുറവാണ്. മീനിലെ മായം കണ്ടെത്താനുള്ള പരിശോധനാ കിറ്റുകളും ലഭ്യമാണ്‌

ചെകിളപ്പൂ