November 06 2025
SHIJI MK
Image Courtesy: Unsplash
ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടുകളുണ്ടോ? തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഫ്രിഡ്ജ് ചെയ്യുന്ന സഹായം വളരെ വലുതാണ്. അടുക്കളയില്‍ നിന്നൊരിക്കലും ഫ്രിഡ്ജിനെ ഒഴിവാക്കാനാകില്ല.
ദിവസങ്ങളോളം ഭക്ഷണങ്ങള്‍ സൂക്ഷിക്കാനും ഫ്രിഡ്ജ് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ഫ്രിഡ്ജില്‍ ഇരുന്നോളൂം.
പക്ഷെ ഫ്രിഡ്ജില്‍ വെക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചില കാര്യങ്ങള്‍ വിട്ടുപോകുന്നത് ജീവന് തന്നെ ആപത്താണ്.
പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് സാധാരണയായി ഫ്രിഡ്ജില്‍ സൂക്ഷിക്കാറുള്ളത്. എന്നാല്‍ അങ്ങനെയാണോ വേണ്ടത്?
എല്ലാ പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കും മുമ്പ് ഇത്തരത്തില്‍ നല്ലതുപോലെ കഴുകേണ്ടതില്ല. അത് ചിലപ്പോള്‍ ദോഷമായേക്കാം.
ക്യാരറ്റ്, ഓറഞ്ച്, കോളിഫ്‌ളവര്‍ പോലുള്ള സാധനങ്ങള്‍ കഴുകിയതിന് ശേഷം നന്നായി ഉണക്കാതെ ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ ഈര്‍പ്പം വഴി ബാക്ടീരിയകള്‍ ഉണ്ടാകുന്നു.
ഇവ കൂടാതെ കറിവേപ്പില, പച്ചമുളക് എന്നിവയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇവയും നന്നായി കഴുകി ഉണക്കിയ ശേഷം വേണം ഫ്രിഡ്ജില്‍ വെക്കാന്‍.
വെള്ളം പോകാതെ ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അവ ചീത്തയായി പോകാന്‍ സാധ്യതയുണ്ട്. വായു കടക്കാത്ത പാത്രത്തിലായിരിക്കണം സൂക്ഷിക്കാന്‍.