20 August 2025

Jayadevan A M

നടത്ത വ്യായാമം എങ്ങനെ ചെയ്യണം? മടി ഇങ്ങനെ മാറ്റാം

Image Courtesy: Getty, Pexels

എന്നും നടക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ദിവസവും 10,000 ചുവടുകള്‍ നടക്കുന്നത് ഗുണകരം. എന്നാല്‍ പതിനായിരം ചുവടുകള്‍ നടക്കുക അത്ര എളുപ്പമല്ല

നടത്തം

എന്നാല്‍ പതിനായിരം ചുവടുകള്‍ നടക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാകാം. ഇതിന് ചില ടിപ്‌സുകള്‍ നിര്‍ദ്ദേശിക്കുകയാണ് ഫിറ്റ്‌നസ് കോച്ചായ രാജ് ഗണപത്‌

ബുദ്ധിമുട്ട്

പെട്ടെന്ന് പതിനായിരം ചുവടുകള്‍ നടക്കരുത്. എല്ലാ ആഴ്ചയും ചുവടുകളുടെ എണ്ണം ഏകദേശം 10 മുതൽ 20 ശതമാനം വരെ വര്‍ധിപ്പിക്കുന്നത് ഉചിതം

പതുക്കെ തുടങ്ങാം

പല സമയത്തായി ഈ വ്യായാമം പൂര്‍ത്തിയാക്കാം. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ കുറച്ച് സമയങ്ങളിലായി ക്രമീകരിക്കാം

 പല സമയം

നടക്കുമ്പോള്‍ മടി മാറ്റാന്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുക. സുഹൃത്തുക്കളോടൊപ്പം നടക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം

മൾട്ടിടാസ്‌ക്

എപ്പോള്‍ വേണമെങ്കിലും നടക്കാന്‍ തയ്യാറാകണം. മടി പാടില്ല. പിന്നീടാകട്ടെ എന്ന ചിന്ത മാറ്റുക. അനുയോജ്യമായ ഏത് സമയത്തും നടക്കുക

മടി പാടില്ല

ചില ദിവസങ്ങളില്‍ കൂടുതല്‍ നടന്നേക്കാം. മറ്റ് ചില ദിവസങ്ങളില്‍ കുറച്ചും. എന്നാലും ചുവടുകളുടെ എണ്ണം ക്രമേണ വര്‍ധിപ്പിക്കണം

അലംഭാവം അരുത്‌

ഫിറ്റ്‌നസ് പരിശീലകനായ രാജ് ഗണപത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നിര്‍ദ്ദേശങ്ങളാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം