21 MAY 2026
NEETHU VIJAYAN
Image Courtesy: Getty Images
എന്തെങ്കിലും ആഹാരം കഴിച്ചാലുടൻ വയറ്റിൽ ഗ്യാസും അസിഡിറ്റിയും ഉണ്ടാകുന്നത് സാധാരണമാണ്. ഗ്യാസ് നിമിഷങ്ങൾക്കകം മാറ്റാൻ അടുക്കളയിലെ ഈയൊരു കൂട്ട് മതി.
ജീരകത്തിലെ തൈമോൾ എന്ന ഘടകം ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഗ്യാസ് ഉണ്ടാകുന്നത് തടയും.
രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം കുതിർത്തു വെക്കുക. രാവിലെ ഇത് തിളപ്പിച്ചു ചെറുചൂടോടെ വെറുംവയറ്റിൽ കുടിക്കുന്നത് അസിഡിറ്റിക്ക് ഉത്തമമാണ്.
ജീരകം ചെറുതായി വറുത്തു പൊടിച്ച് വെക്കുക. അമിതമായ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ ഇത് ഒരു ഗ്ലാസ് മോരിലോ ചെറുചൂടുവെള്ളത്തിലോ യോജിപ്പിച്ച് കഴിക്കാം.
ഹോട്ടൽ ഭക്ഷണത്തിന് ശേഷമോ പെട്ടെന്ന് വയറുവീർക്കൽ അനുഭവപ്പെടുമ്പോഴോ അല്പം ജീരകം നേരിട്ട് ചവച്ചരച്ച് ചൂടുവെള്ളം കുടിക്കുന്നത് അശ്വാസം ലഭിക്കും.
ജീരകം ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കരുത്. കടുത്ത ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശത്തോടെ മരുന്ന് കഴിക്കുക.
നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ, മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ ആകാവു.