Abdul Basith

Pic Credit: Unsplash

അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ

Abdul Basith

26 January 2026

പാറ്റ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഒരു ശല്യമാവാറുണ്ട്. അടുക്കളയിലുമുണ്ട് ഇവ. ഭക്ഷണത്തിലൊക്കെ വന്നിരുന്ന് ബുദ്ധിമുട്ടിക്കും.

പാറ്റ

ഇവയെ അടുക്കളയിൽ നിന്ന് ഓടിക്കാൻ ചില പൊടിക്കൈകളുണ്ട്. എളുപ്പത്തിൽ ചെയ്യാവുന്ന ഈ പൊടിക്കൈകൾ പരിശോധിക്കാം.

അടുക്കള

അടുക്കളയിൽ വൃത്തി വളരെ പ്രധാനമാണ്. അടുക്കളയിലെ ഭക്ഷണത്തിൻ്റെ പൊട്ടും പൊടിയും തിന്നാനാണ് പാറ്റ വരുന്നത്. ഇത് ഒഴിവാക്കണം.

വൃത്തി

അടുക്കളയിലെ ദ്വാരങ്ങൾ അടയ്ക്കണം. പാറ്റ കടന്നുവരാനിടയുള്ള പൈപ്പിലെയും വാതിലിലെയും ചുവരിലെയും ദ്വാരങ്ങൾ അടയ്ക്കുക.

ദ്വാരം

അടുക്കളയുടെ ക്യാബിനെറ്റിലും മറ്റും വഴനയിലകൾ വിതറുക. ഇവയുടെ ശക്തമായ മണം പാറ്റയെ അകറ്റിനിർത്താൻ സഹായിക്കും.

വഴനയില

പുതിനത്തൈലം, പുൽത്തൈലം തുടങ്ങിയവയ്ക്ക് പാറ്റയെ ഓടിക്കാനാവും. ഇവ വെള്ളത്തിൽ കലക്കി അടുക്കളയിൽ സ്പ്രേ ചെയ്യുക.

എണ്ണകൾ

ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റയെ പിടികൂടാം. രണ്ടും സമാസമമാക്കി കുപ്പിയിലടച്ച് തുണി കൊണ്ട് മൂടുക. പാറ്റയെ കുടുക്കാം.

ബേക്കിങ് സോഡ

അടുക്കളയിൽ ഈർപ്പം പരമാവധി ഇല്ലാതാക്കുക. ഈർപ്പം ഇല്ലാതാവുന്നതോടെ അടുക്കളയിൽ പാറ്റകളുടെ വരവ് ഗണ്യമായി കുറയും. 

ഈർപ്പം