20 July 2026

Nithya V

വെറുതേ പൈസ കളയണോ, ഇഞ്ചി വീട്ടുമുറ്റത്തും നടാം

Photo Credit: Getty Images

ഇനി ഇഞ്ചി വാങ്ങി പൈസ കളയേണ്ട, വീട്ടുമുറ്റത്തോ ടെറസിലോ വളരെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്.

ഇഞ്ചി കൃഷി

ഏറ്റവും അനുയോജ്യം ഏപ്രിൽ - മെയ് മാസമാണെങ്കിലും ആവശ്യത്തിന് നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഇഞ്ചി നടാവുന്നതാണ്.

സമയം

നല്ലതുപോലെ വിളഞ്ഞതും ചീയൽ രോഗമില്ലാത്തതുമായ ഇഞ്ചി, ഒന്നോ രണ്ടോ മുളകളുള്ള ചെറിയ കഷണങ്ങളാക്കി ഇവ മുറിച്ചെടുക്കുക.

മുറിച്ചെടുക്കുക

വീട്ടുമുറ്റത്ത് സ്ഥലമില്ലാത്തവർക്ക് പ്ലാസ്റ്റിക് ചട്ടികളോ വലിയ ഗ്രോ ബാഗുകളോ ഉപയോഗിച്ച് ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്.

ഗ്രോ ബാഗ്

മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ കലർത്തുക. മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കാൻ വേപ്പിൻപിണ്ണാക്കും കുമ്മായവും നല്ലതാണ്.

മണ്ണൊരുക്കൽ

ഗ്രോ ബാഗിലോ നിലത്തോ 4-5 സെന്റിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് ഇഞ്ചിക്കഷണങ്ങൾ മുള മുകളിലേക്ക് വരത്തക്ക വണ്ണം നടുക.

നടുക

നട്ടതിനു ശേഷം മുകളിൽ നേരിയ അളവിൽ മണ്ണ് മൂടുക. ഉണങ്ങിയ ഇലകൾ കൊണ്ടോ പച്ചിലകൾ കൊണ്ടോ പുതയിടാവുന്നതാണ്.

പുതയിടാം

ഇഞ്ചി നട്ട് 7 - 8 മാസം കഴിയുമ്പോൾ ഇലകളും തണ്ടുകളും ഉണങ്ങിത്തുടങ്ങും. ഇതാണ് വിളവെടുപ്പിന് പാകമായ സമയം.

വിളവെടുപ്പ്