19 July 2026

Jayadevan A M

വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ

Image Courtesy: Getty Images

വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്‌

വയറിലെ കൊഴുപ്പ്

എന്നാൽ അത് മാത്രമല്ല കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് കഴിക്കുന്ന സമയം, നമ്മുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നിവയെല്ലാം കാരണമാണ്‌

യഥാർത്ഥ കാരണം

ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് (ശരീരത്തിന് ഇൻസുലിൻ ഹോർമോണിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ) നയിക്കുന്ന തെറ്റായ ഭക്ഷണശീലങ്ങൾ നോക്കാം

തെറ്റായ ഭക്ഷണശീലങ്ങൾ

അമിതമായി കാർബോഹൈഡ്രേറ്റുകളും (refined carbs) മധുരമുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് തെറ്റായ ഭക്ഷണശീലമാണ്‌

അമിതമായ കാർബോഹൈഡ്രേറ്റ്‌

വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും താഴാനും കാരണമാകുന്നു

രക്തത്തിലെ പഞ്ചസാര

ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഉൾപ്പെടുത്താത്തതാണ് മറ്റൊരു പ്രശ്‌നം. പ്രോട്ടീനുകൾ, പയറുവർഗ്ഗങ്ങൾ, തവിടു കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉള്‍പ്പെടുത്തണം

പ്രോട്ടീനും ഫൈബറും

ഭക്ഷണം കഴിക്കുന്നതിൽ കൃത്യമായ സമയമില്ലായ്മ, വൈകിട്ട് വളരെ വൈകി ഭക്ഷണം കഴിക്കുന്നത്, എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്ന ശീലം ഇതൊന്നും നല്ലതല്ല

ഭക്ഷണസമയം

മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും നമ്മുടെ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്ന് പലരും തിരിച്ചറിയാറില്ല. ഇതും പ്രശ്‌നമാണ്‌

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും