13 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
പാചകത്തിനിടയിൽ വെളുത്തുള്ളിയുടെ തൊലി കളയുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് വെളുത്തുള്ളി ഒരുപാട് വേണ്ട അവസരങ്ങളിൽ.
എന്നാൽ ഇനി മുതൽ വെളുത്തുള്ളി വളരെ വേഗത്തിൽ തൊലി കളഞ്ഞെടുക്കാം. ഈ ഈസി ഹാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ. എന്താണെന്ന് അറിയാം.
ആദ്യം വെളുത്തുള്ളി അല്ലികളായി വേർതിരിക്കുക. അല്ലികൾ വലുതാണെങ്കിൽ തൊലി കളയുന്നത് വളരെ എളുപ്പമാണ്.
ശേഷം ഒരു പാൻ ചൂടാക്കി വെളുത്തുള്ളി അല്ലികൾ അതിലേക്ക് ഇടുക. വെളുത്തുള്ളി ആവശ്യത്തിന് ചൂടാകുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.
ശേഷം വെളുത്തുള്ളി ഒരു കോട്ടൺ തുണിയിലേക്ക് മാറ്റുക. തുണി പൊതിഞ്ഞ് ഇത് നന്നായി പരന്ന പ്രതലത്തിൽ വച്ച് ഉരയ്ക്കുക. ഇത് എളുപ്പത്തിൽ തൊലി കളയാൻ സഹായിക്കും.
തൊലികളഞ്ഞ വെളുത്തുള്ളി ഫ്രഷ് ആയി സൂക്ഷിക്കാൻ, അതിൽ അല്പം ഉപ്പ് ചേർത്ത് വച്ചാൽ മതി. ഒന്ന് രണ്ടാഴ്ച്ച് കേടുകൂടാതിരിക്കാൻ ഇത് നല്ലതാണ്.
കൈകളിലെ വെളുത്തുള്ളി മണം ഒഴിവാക്കാൻ, വിനാഗിരി, ഉപ്പ് അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് കയ് കഴുകിയാൽ മതിയാകും.