13 JAN 2026

NEETHU VIJAYAN

ഇഞ്ചി വെളുത്തുള്ളി  പേസ്റ്റ്  ഒരു വർഷത്തോളം സൂക്ഷിക്കാം.

 Image Courtesy: Getty Images

ചില കറികളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർബന്ധമാണ്.പ്രത്യേകിച്ച് നോൺ-വെജിറ്റേറിയൻ വിഭവങ്ങളിൽ. വളരെയധികം ഗുണമുള്ളവയാണ് ഇവ.

ഇഞ്ചി-വെളുത്തുള്ളി

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയാൻ സമയമെടുക്കുന്നതിനാൽ നേരത്തെ തന്നെ അവ പേസ്റ്റാക്കി സൂക്ഷിക്കുന്നവർ ധാരാളമാണ്.

തൊലി കളയാൻ

എന്നാൽ ഇത്തരത്തിൽ തയ്യാറാക്കിയ പേസ്റ്റ് പെട്ടെന്ന് കേടാകുകയാണെങ്കിൽ എന്ത് ചെയ്യും? ഈ ട്രിക്കുകൾ പരീക്ഷിച്ച് നോക്കൂ ഒരു വർഷത്തോളം സൂക്ഷിക്കാം.

സൂക്ഷിക്കേണ്ടത്

ആദ്യം അവ തൊലി കളഞ്ഞ് നന്നായി കഴുകുക. ശേഷം, ഒരു തുള്ളിപോലും വെള്ളം ചേർക്കാതെ, ഒരു മിക്സറിൽ അല്പം എണ്ണ ചേർത്ത് അരക്കുക.

വെള്ളം ചേർക്കാതെ

പിന്നീട് അല്പം ഉപ്പ് ചേർത്ത് ഈ പേസ്റ്റ് ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി, ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഈ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു മാസം വരെ ഫ്രഷ് ആയി തുടരും.

ഫ്രിഡ്ജിൽ

അല്ലെങ്കിൽ, നിങ്ങൾക്ക് ഐസ് ട്രേകൾ ഉപയോഗിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ക്യൂബുകളാക്കി ഫ്രീസറിൽ സൂക്ഷിക്കാം. കട്ടിയായ ശേഷം ഇവ സിപ്പ്-ലോക്ക് ബാഗുകളിൽ സൂക്ഷിക്കാം.

ക്യൂബുകൾ

ഇങ്ങനെ സൂക്ഷിച്ചാലും ഉറപ്പായും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. പാചകത്തിന് മുമ്പ് ആവശ്യമായവ പുറത്തെടുക്കാം.

ഒരു വർഷം