25 OCT 2026

NEETHU VIJAYAN

മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും

Image Courtesy: Unsplash

പ്രോട്ടീന്റെയും വിറ്റാമിനുകളുടെയും ഉറവിടമാണ് മുട്ട. എന്നാൽ നമ്മൾ മുട്ട കഴിക്കുന്ന രീതി ശരിയല്ലെങ്കിൽ അതിന്റെ പോഷകഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ പോകും.

മുട്ട

കൊളസ്ട്രോൾ കൂടുമെന്ന് ഭയന്ന് പലരും മുട്ടയുടെ മഞ്ഞക്കരു കളയാറുണ്ട്. എന്നാൽ വിറ്റാമിൻ ഡി, എ, ബി കോംപ്ലക്സ് എന്നിവ ഉള്ളത് മഞ്ഞക്കരുവിലാണ്.

മഞ്ഞക്കരു

മുട്ട അമിതമായി വേവിച്ചോ എണ്ണയിൽ വറുത്തോ കഴിക്കുമ്പോൾ അതിലെ ചില പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. മീഡിയം ബോയിൽ ചെയ്ത് കഴിക്കുന്നതാണ് മികച്ചത്.

വേവിക്കുന്നത്

മുട്ട ഓംലറ്റ് ഉണ്ടാക്കുമ്പോഴോ പൊരിക്കുമ്പോഴോ അമിതമായി വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എണ്ണയില്ലാതെ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

എണ്ണ  ഉപയോ​ഗിക്കുന്നത്

പോഷകങ്ങൾ കിട്ടുമെന്നുകരുതി പച്ചമുട്ടയോ പാതി വേവിച്ച മുട്ടയോ കുടിക്കുന്നത് സാൽമൊണല്ല പോലുള്ള ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകാം. മുട്ട എപ്പോഴും വേവിച്ച് കഴിക്കുക.

പച്ചമുട്ട

പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാകുന്നത്. ഇതിന് എണ്ണയോ വെണ്ണയോ ആവശ്യവുമില്ല.

പുഴുങ്ങിയത്

ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് മുട്ടി വരെ കഴിക്കാവുന്നതാണ്. എന്നാൽ ആരോ​ഗ്യപ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടുക.

ശ്രദ്ധിക്കേണ്ടത്