19 February 20266
ASHLI C
Image Courtesy: Getty Images
പോഷകഗുണങ്ങൾ കൊണ്ട് എന്നും സമ്പന്നമായ ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ നിത്യഭക്ഷണത്തിൽ മുട്ട ഉൾപ്പെടണം എന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
മുട്ടലും മുട്ട പലരും പലവിധത്തിലാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ചിലർക്ക് പുഴുങ്ങിയത് മറ്റു ചിലർക്ക് ഓംലെറ്റ് ബുൾസൈ അതും അല്ലെങ്കിൽ മുട്ട പാതി വേവിച്ച് കഴിക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്.
മുട്ട നല്ലതാണെങ്കിലും അത് എങ്ങനെ കഴിക്കണം എന്ന് കാര്യത്തിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അതായത് അതിന്റെ പോഷകഗുണങ്ങൾ പൂർണമായി ലഭിക്കണമെങ്കിൽ മുട്ട കഴിക്കേണ്ടതിനൊരു രീതിയുണ്ട്.
അതായത് പൂർണ്ണമായി പുഴുങ്ങിയ മുട്ടയാണ് പകുതി വേവിച്ച മുട്ടയെക്കാൾ സുരക്ഷിതവും ഗുണകരവും.കാരണം നമ്മുടെ ശരീരം മുട്ടയിലെ പ്രോട്ടീൻ ആകിരണം ചെയ്യുന്നത് അത് പാകം ചെയ്യപ്പെടുമ്പോഴാണ്.
പഠനങ്ങൾ പ്രകാരം പാകം ചെയ്ത മുട്ടയിലെ പ്രോട്ടീൻ ഏകദേശം 91% വരെ ആഗിരണം ചെയ്യും.പകുതി വേവിച്ചതോ വേവിക്കാത്തതോ ആയ മുട്ടയിൽ ഇത് വെറും 51% മാത്രമാണ്.
പച്ച മുട്ടയിലോ പകുതി വേവിച്ച മുട്ടയിലോ അവിഡിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ, ബയോട്ടിനെ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു.
പകുതി വേവിച്ച മുട്ടയിൽ സാൽമൊണല്ല എന്ന ബാക്ടീരിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വയറിളക്കം, ഛർദ്ദി, പനി എന്നിവയ്ക്ക് കാരണമാകാം
പരമാവധി പ്രോട്ടീൻ ലഭിക്കാനും അണുബാധ ഒഴിവാക്കാനും പൂർണ്ണമായും പുഴുങ്ങിയ മുട്ട കഴിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. കാരണം അവ സുരക്ഷിതമാണ്.