17  February 2026

SHIJI MK

മുട്ട പെട്ടെന്ന്  കേടുവരില്ല, മാസങ്ങളോളം സൂക്ഷിക്കാനുള്ള  ടിപ്പിതാ

Image Credit: Getty Images

ദിവസവും മുട്ട കഴിക്കാറില്ലേ നിങ്ങള്‍? മുട്ടയ്‌ക്കൊക്കെ തീവിലയാണെങ്കിലും പോഷകങ്ങള്‍ ധാരാളം അടങ്ങിയതിനാല്‍ കഴിക്കാതിരിക്കാനും ആകില്ല. എന്നാല്‍ മുട്ട പെട്ടെന്ന് കേടുവരുന്നു അല്ലേ? പരിഹാരമുണ്ട്.

മുട്ട

മുട്ട എപ്പോഴും തണുത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. ഇതിനായി ഫ്രിഡ്ജ് തന്നെ തിരഞ്ഞെടുക്കാം, പുറത്തുവെച്ചാലും ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ വെക്കരുത്.

സൂക്ഷിക്കാം

മുട്ട പുറത്ത് സൂക്ഷിക്കുമ്പോള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി വേണം മുട്ട വെക്കാന്‍. മുട്ട നിലത്ത് വെക്കാതിരിക്കാനും ശ്രദ്ധിക്കണം.

മുട്ട പെട്ടി

മുട്ട പുറത്ത് സൂക്ഷിക്കുമ്പോള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി വേണം മുട്ട വെക്കാന്‍. മുട്ട നിലത്ത് വെക്കാതിരിക്കാനും ശ്രദ്ധിക്കണം.

വേര്‍തിരിക്കാം

വാങ്ങിച്ച മുട്ട നല്ലതാണോ ചീത്തയാണോ എന്ന് കണ്ടുപിടിക്കാനായി വെള്ളത്തിലിട്ട് നോക്കാം. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതില്‍ മുട്ട വെക്കാം. അത് താഴ്ന്ന് പോകുകയാണെങ്കില്‍ മുട്ട നല്ലതാണ്.

വെള്ളത്തില്‍

മുട്ട സൂക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് എണ്ണയും വെണ്ണയും. മുട്ട സൂക്ഷിക്കുമ്പോള്‍ അവയില്‍ എണ്ണയോ വെണ്ണയോ തേക്കുകയാണെങ്കില്‍ ഏറെ കാലം കേടുകൂടാതിരിക്കാന്‍ സഹായിക്കും.

വെണ്ണ

പാചകം ചെയ്യാനായി മുട്ട എടുക്കുമ്പോഴും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുട്ട പൊട്ടിക്കുമ്പോള്‍ ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഉണ്ടെങ്കില്‍ അത് പഴകിയതാണെന്ന് ഉറപ്പിക്കാം.

പഴക്കം