20 MAY 2025
SHIJI MK
Image Courtesy: Unsplash
ഇന്ന് ഓട്‌സ് കഴിക്കുന്നവര്‍ നിരവധിയാണ്. ബ്രേക്ക്ഫാസ്റ്റായാണ് പലരും ഓട്‌സ് കഴിക്കുന്നത്. ഇത് ശരീരത്തിന് വളരെ നല്ലതാണ്.
ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കന്‍ നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ദഹനത്തെ സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഓട്‌സില്‍ ചിയ സീഡ് ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ഓട്‌സും ചിയ സീഡും ഒരുമിച്ച് കഴിക്കുമ്പോള്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്നു. ചിയ സീഡില്‍ ഒമ്പത് അവശ്യ അമിനോ ആസിഡുകളുണ്ട്.
ഓട്‌സും ചിയ സീഡും തലേദിവസം രാത്രി കുതിര്‍ക്കാന്‍ വെക്കാം. എന്നിട്ട് രാവിലെ കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഓട്‌സ് കുടലിന് ആരോഗ്യകരമായ ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു. ചിയയിലെ ലയിക്കാത്ത നാരുകള്‍ മലബന്ധം അകറ്റുന്നു.
അരകപ്പ് ഓട്‌സ്, 1 സ്പൂണ്‍ ചിയ സീഡ് എന്നിവയെടുത്ത് തലേ ദിവസം കുതിര്‍ക്കാന്‍ വെക്കുന്നതാണ് രീതി.
രാവിലെ 1 കപ്പ് പാല്‍, അര കപ്പ് തൈര്, അര സ്പൂണ്‍ തേന്‍ എന്നിവ നന്നായി യോജിപ്പിച്ച് കഴിക്കാം.