20 MAY 2026

NEETHU VIJAYAN

കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരും കഴിക്കേണ്ടത്

Image Courtesy: Getty Images 

പനിവരുമ്പോൾ പലരും നേരിടുന്ന പ്രശ്നമാണ് കഫകെട്ട്. ഇനി കഫകെട്ട് വരുമ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ട ഒരു പൊടികൈ എന്താണെന്ന് നോക്കാം.

കഫക്കെട്ട്

ചെറിയ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ബാക്ടീരിയൽ ഘടകങ്ങൾ ശ്വാസകോശത്തിലെ അണുബാധകളെ അകറ്റുന്നു. ഇതിലെ സൾഫർ അംശം കഫം അലിയിക്കും.

സൾഫർ

ശർക്കര ശരീരത്തിന് ചൂട് നൽകുകയും തൊണ്ടയിലെ വരൾച്ചയും ചൊറിച്ചിലും മാറ്റുകയും ചെയ്യുന്നു. ഇത് ശ്വാസനാളം ശുദ്ധീകരിക്കാനും മികച്ചതാണ്.

ശർക്കര

10-12 ചെറിയ ഉള്ളി നന്നായി തൊലി കളഞ്ഞ് ചെറുതായി അരിയുക അല്ലെങ്കിൽ ചതച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ശർക്കര നന്നായി പൊടിച്ചെടുക്കുക.

ഉപയോ​ഗിക്കേണ്ടത്

ഒരു ചെറിയ പാനിൽ ചതച്ചെടുത്ത ഉള്ളി നന്നായി വഴറ്റുക. അതിലേക്ക് പൊടിച്ച ശർക്കര ചേർത്ത് ചെറുതീയിൽ ഇളക്കി കട്ടിയുള്ള പരുവത്തിലാക്കുക.

ചൂടാക്കുക

ദിവസവും രാവിലെ വെറുംവയറ്റിലോ, അല്ലെങ്കിൽ രാത്രി കിടക്കാൻ നേരത്തോ ഈ കൂട്ടിൽ നിന്നും ഒരു ചെറിയ സ്പൂൺ കഴിക്കുക. കുട്ടികൾക്ക് നൽകാവുന്നതാണ്.

വെറുംവയറ്റിൽ

ഇത് കഴിച്ച ഉടനെ തണുത്ത വെള്ളം കുടിക്കരുത്. തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാൻ ചെറുചൂടുവെള്ളമെ കുടിക്കുക. ദിവസങ്ങൾക്കുള്ളിൽ കഫം ഇളകും.

കഫം അലിയും