30 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
കട്ടി കൂടിയ തോടുള്ള നാരങ്ങകൾ എത്ര ശക്തിയായി പിഴിഞ്ഞാലും പകുതി നീര് പോലും ലഭിക്കാറില്ല. എന്നാൽ ഇനി നാരങ്ങ പിഴിഞ്ഞ് കൈ കുഴയേണ്ടതില്ല.
നാരങ്ങ മുറിക്കുന്നതിന് മുൻപ് ചില ചെറിയ പൊടികൈകൾ പരീക്ഷിച്ചാൽ ഒരു തുള്ളി പോലും കളയാതെ നാരങ്ങ പൂർണ്ണമായും പിഴിഞ്ഞെടുക്കാനാകും.
നാരങ്ങ മുറിക്കുന്നതിന് തൊട്ടുമുമ്പ് ഉള്ളംകൈ കൊണ്ട് തറയിൽ വെച്ച് അമർത്തി ഉരുട്ടുക. ഇത് നാരങ്ങയ്ക്കുള്ളിലെ നീര് മുഴുവൻ കിട്ടാൻ സഹായിക്കും.
ഫ്രിഡ്ജിൽ വെച്ച് തണുത്ത് കട്ടിയായ നാരങ്ങയാണെങ്കിൽ, മുറിക്കുന്നതിന് മുൻപ് ഒരു പാത്രം ചെറുചൂടുവെള്ളത്തിൽ 5 മുതൽ 10 മിനിറ്റ് വരെ ഇട്ടുവെക്കുക.
നാരങ്ങ നടുവെ ക്രോസ് ആയി മുറിക്കുന്നതിന് പകരം നീളത്തിൽ മുറിക്കുക. ഇത് സാധാരണ രീതിയെക്കാൾ കൂടുതൽ നീര് പിഴിഞ്ഞെടുക്കാൻ സാധിക്കും.
നാരങ്ങ പിഴിയുമ്പോൾ സ്ക്വീസർ ഇല്ലെങ്കിൽ, മുറിച്ച ഭാഗത്ത് ഒരു ഫോർക്ക് കുത്തിയിറക്കി ചെറിതായി തിരിച്ചു കൊടുത്ത് പിഴിഞ്ഞാൽ പൂർണ്ണമായും നീര് പുറത്തുവരും.
ഉണങ്ങിപ്പോയ നാരങ്ങ കളയുന്നതിന് പകരം ചെറുചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് അരമണിക്കൂർ വെച്ചാൽ പഴയതുപോലെ മൃദുവായി നീരെടുക്കാൻ സാധിക്കും.