29 September 2026

Jayadevan A M

പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ

Image Courtesy: Getty Images

മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇഡ്ഡലി. എന്നാല്‍ കട്ടി കൂടിയ ഇഡ്ഡലി പലര്‍ക്കും ഇഷ്ടമല്ല. സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്‌

ഇഡ്ഡലി 

മൂന്ന് കപ്പ് പച്ചരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അളവില്‍ എടുത്ത് കുതിരാന്‍ വെക്കുന്നതാണ് നല്ലത്‌. ഉഴുന്ന് കുതിരാന്‍ വെക്കുമ്പോള്‍ കാല്‍ ടീസ്പൂണ്‍ ഉലുവ കൂടി ചേര്‍ക്കാം

അനുപാതം

അരിയും ഉഴുന്നും വെവ്വേറെ കഴുകി കുതിര്‍ക്കാന്‍ വെക്കുക. അരി നാലു മണിക്കൂറും, ഉഴുന്ന് ഒരു മണിക്കൂറും കുതിരാന്‍ വെക്കുക

കുതിര്‍ക്കുമ്പോള്‍

കുതിര്‍ത്തെടുത്ത ഉലുവ അല്ലെങ്കില്‍ അര കപ്പ് വേവിച്ച ചോര്‍ എന്നിവ ചേര്‍ത്താല്‍ ഇഡ്ഡലിക്ക് മൃദുത്വം ലഭിക്കും

ചേരുവകള്‍

തണുത്ത വെള്ളം ഉപയോഗിച്ചു വേണം മാവ് അരയ്ക്കാന്‍. ആദ്യം ഉഴുന്ന് തരികളില്ലാതെ അരയ്ക്കണം. തുടര്‍ന്ന് അരി അരയ്ക്കാം

അരക്കുമ്പോള്‍

അരി അരച്ച ഉടന്‍ അതിലേക്ക് ഉഴുന്ന് അരച്ചത് ചേര്‍ത്തിളക്കി യോജിപ്പിക്കണം. മാവ് തയ്യാറാക്കിയാല്‍ അധികനേരം ഇളക്കാതെ കൈകാര്യം ചെയ്യണം

യോജിപ്പിക്കാം

തയ്യാറാക്കിയ മാവ് തുടര്‍ന്ന് പുളിക്കാന്‍ വെക്കണം. എട്ട് മണിക്കൂറെങ്കിലും ഇതിനായി മാറ്റി വെക്കേണ്ടതുണ്ട്‌

പുളിക്കണം

വേനല്‍ക്കാലത്ത് മാവ് ഒത്തിരി നേരം പുളിപ്പിക്കാന്‍ മാറ്റി വെക്കേണ്ട. മഴക്കാലത്ത് കുറച്ചധിക നേരം വേണം.

പുളിപ്പിക്കുമ്പോള്‍