19 OCT 2026

NEETHU VIJAYAN

കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ

Image Courtesy: Unsplash

പ്രഷർ കുക്കർ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അതിന്റെ ഗ്യാസ്കറ്റ് അഥവാ റബ്ബർ അയഞ്ഞുപോകുന്നത്. സ്ഥിരമായി ഉപയോ​ഗിക്കുമ്പോൾ ഈ പ്രശ്നം നേരിടാം.

കുക്കർ

പ്രഷർ കുക്കറിന്റെ റബ്ബർ അയഞ്ഞുപോയി വിസിൽ അടിക്കുന്നില്ലേ? റബ്ബർ വലിച്ചെറിയുന്നതിന് മുൻപ് പണം ലാഭിക്കാൻ ഈ സിംപിൾ വിദ്യ പരീക്ഷിച്ച് നോക്കൂ.

റബ്ബർ അയഞ്ഞുപോയോ

കുക്കറിന്റെ റബ്ബർ അയഞ്ഞതായി മനസ്സിലായാൽ ഉടൻ തന്നെ അത് ഊരിയെടുത്ത് നല്ല തണുത്ത വെള്ളത്തിൽ മുക്കിവെക്കുക. ഇത് റബ്ബറിന്റെ അയവ് മാറി പഴയപ്പടിയാക്കും.

തണുത്ത വെള്ളം

അയഞ്ഞുപോയ കുക്കർ റബ്ബർ നന്നായി കഴുകി 15 മുതൽ 20 മിനിറ്റ് വരെ ഫ്രീസറിനുള്ളിൽ വെക്കുക. തണുപ്പ് അടിച്ച് റബ്ബർ സ്വാഭാവികമായി ചുരുങ്ങി പഴയ വലിപ്പത്തിലേക്ക് മാറും.

ഫ്രീസറിനുള്ളിൽ

ഫ്രീസറിലോ തണുത്ത വെള്ളത്തിലോ വെച്ച ശേഷം റബ്ബർ എടുത്ത് ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം അടപ്പിലേക്ക് ഇടുക. കുക്കർ വീണ്ടും പഴയതുപോലെ പ്രവർത്തിക്കും.

ശ്രദ്ധിക്കേണ്ടത്

റബ്ബർ ഫ്രീസറിൽ നിന്ന് എടുത്ത ശേഷം അതിന്റെ വശങ്ങളിൽ അല്പം വെളിച്ചെണ്ണ തടവുന്നത് മൂടി കൃത്യമായി അടയാനും പ്രഷർ പുറത്തു പോകാതിരിക്കാനും സഹായിക്കും.

വെളിച്ചെണ്ണ

ഓരോ തവണ ഉപയോഗ ശേഷവും റബ്ബറിനിടയിലുള്ള ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് റബ്ബറിന്റെ ആയുസ്സ് വർദ്ധിപ്പിക്കും.

വൃത്തിയാക്കുക