17 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
തിരക്കുപിടിച്ച ജീവിതശൈലിയും മാനസിക സമ്മർദ്ദവും അമിതമായ ഫോൺ ഉപയോഗവും കാരണം രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാതെ വിഷമിക്കുന്നവർ നിരവധിയാണ്.
എന്നാൽ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഒരു കപ്പ് ചൂട് ചാമോമൈൽ ചായ (chamomile tea) കുടിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.
ചമോമൈലിൽ അടങ്ങിയിരിക്കുന്ന ആപിജെനിൻ എന്ന ആന്റിഓക്സിഡന്റ് തലച്ചോറിലെ ഞരമ്പുകളെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
കൂടാതെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ചാമോമൈൽ ചായ മികച്ചതാണ്.
ചൂടുവെള്ളത്തിലോ പാലിലോ അല്പം കറുവാപ്പട്ട പൊടിയും ഒരു നുള്ളു ജാതിക്ക പൊടിയും ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ല വിശ്രമം നൽകാൻ സഹായിക്കുന്നു.
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം തീ അണച്ച് ചമോമൈൽ പൂക്കളോ ടീ ബാഗോ ചേർക്കുക. 5 മിനിറ്റ് മൂടിവെക്കുക. ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കാം.
രാത്രി കിടക്കുന്നതിന് 30 മിനിറ്റ് മുൻപ് ചായ കുടിക്കുക. കിടക്കുന്നതിന് 1 മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.