22 February 2026
Jayadevan A M
Image Courtesy: Getty
ഊണിന് മീന്‍ വറുത്തത് ഇല്ലെങ്കില്‍ ദുഃഖിക്കുന്ന നിരവധി പേരുണ്ട്. ഊണും മീന്‍ വറുത്തതും നിരവധി പേരുടെ പ്രിയപ്പെട്ട കോമ്പോയാണ്
ചിലപ്പോഴൊക്കെ മീന്‍ വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ ഉടഞ്ഞുപോകാറുണ്ട്. പൊടിയാതെ, നന്നായി മൊരിഞ്ഞു കിട്ടാന്‍ ചില മാര്‍ഗങ്ങളുണ്ട്
മീന്‍ വൃത്തിയാക്കിയ ശേഷം അതിലെ വെള്ളം പൂര്‍ണമായും മാറ്റുക. വറുക്കുന്നതിന് മുമ്പ് മീന്‍ കഷ്ണത്തില്‍ വെള്ളമുണ്ടാകരുത്
മീനിന്റെ ദൃഢത വര്‍ധിക്കാന്‍ മസാല പുരട്ടുമ്പോൾ അല്പം നാരങ്ങാനീര് ചേര്‍ക്കുന്നതും നല്ലതാണ്. മീന്‍ ഉടയാതിരിക്കാന്‍ ഇത് പ്രയോജനപ്പെടും
മസാല പുരട്ടിയ ഉടന്‍ മീന്‍ വറുക്കരുത്. കുറഞ്ഞത് 30 മിനിറ്റെങ്കിലും മീന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് ഉചിതം
ഒരു സ്പൂൺ അരിപ്പൊടിയോ കോൺഫ്ലവറോ മസാല പുരട്ടുമ്പോൾ ചേര്‍ക്കുന്നതും നല്ലതാണ്. മീന്‍ പൊടിയുന്നത് തടയാനും, നന്നായി മൊരിയാനും സഹായിക്കും
പാന്‍ നന്നായി ചൂടായതിന് ശേഷം മാത്രം എണ്ണ ഒഴിക്കുന്നതാണ് ഉചിതം. മീന്‍ ഒരുവശം നന്നായി മൊരിഞ്ഞതിന് ശേഷം മാത്രം മറിച്ചിടുക
മീൻ വറുക്കാൻ നോൺ-സ്റ്റിക് പാനുകൾ ഉപയോഗിക്കുക. ഉറച്ച മാംസമുള്ള മീനാണ് വറുക്കുമ്പോള്‍ ഉടയാതിരിക്കാന്‍ നല്ലത്