13 February 2026

Aswathy Balachandran

റബർവില കുതിക്കുന്നു,  ലാഭം കൊയ്യാൻ വഴിയുണ്ട്

Image Courtesy: Getty

മരത്തിന് ആഘാതം ഏൽപ്പിക്കാത്ത രീതിയിലുള്ള ടാപ്പിംഗ് രീതി പിന്തുടരുക. ആഴം കൂടിയ ടാപ്പിംഗ് മരത്തിന്റെ ആയുസ്സ് കുറയ്ക്കും. 

കൃത്യമായ ടാപ്പിംഗ്

മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാതിരിക്കാൻ റെയിൻ ഗാർഡിങ് നിർബന്ധമായും ചെയ്യുക. കൂടുതൽ ദിവസങ്ങൾ ടാപ്പിംഗ് ലഭിക്കുന്നത് മൊത്തം ഉൽപ്പാദനവും ലാഭവും വർധിപ്പിക്കും.

റെയിൻ ഗാർഡിങ്

റബ്ബർ ബോർഡ് ശുപാർശ ചെയ്യുന്ന അളവിൽ വർഷത്തിൽ രണ്ടുതവണ വളം നൽകുക. മരത്തിന് വേണ്ട പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ പാലുൽപ്പാദനം കുറയാതിരിക്കൂ.

വളപ്രയോഗം

വിപണിയിൽ ഉയർന്ന വില ലഭിക്കാൻ മികച്ച ക്വാളിറ്റിയുള്ള ഷീറ്റുകൾ നിർമ്മിക്കുക. പാൽ അരിച്ചെടുക്കുന്നതിലും ഉണക്കുന്നതിലും വൃത്തി പാലിച്ചാൽ RSS-4 ഗ്രേഡ് ഉറപ്പാക്കാം.

ഷീറ്റുകൾ

ഷീറ്റുകൾ കൃത്യമായ ഊഷ്മാവിൽ പുകയിട്ടുണക്കുക. ഈർപ്പം പൂർണ്ണമായും മാറിയ ഷീറ്റുകൾക്ക് വിപണിയിൽ മികച്ച ഡിമാൻഡ് ലഭിക്കും.

ശ്രദ്ധ

ഇലകൊഴിച്ചിൽ, പട്ടമരപ്പ് എന്നിവയ്‌ക്കെതിരെ മുൻകരുതൽ എടുക്കുക. രോഗം ബാധിച്ച മരങ്ങളിൽ നിന്നുള്ള ഉൽപ്പാദനം കുറയുന്നത് ലാഭത്തെ ബാധിക്കും.

രോഗനിയന്ത്രണം

റബ്ബർ ബോർഡ് നൽകുന്ന പ്രതിദിന വിലവിവരങ്ങൾ ശ്രദ്ധിക്കുക. വില ഏറ്റവും കൂടി നിൽക്കുന്ന സമയത്ത് മാത്രം സ്റ്റോക്ക് വിൽക്കുന്നത് ലാഭം വർധിപ്പിക്കാൻ സഹായിക്കും.

വിപണി വില

റബ്ബർ തൈകൾ നട്ട ആദ്യ വർഷങ്ങളിൽ കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യുന്നത് അധിക വരുമാനം നൽകും.

ഇടവിള കൃഷി