16 October 2026
Nithya V
Image Credit: Unsplash
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്സ്.
ഇത് എന്നും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓട്സിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാലോ...
ഓട്സിൽ അടങ്ങിയിരിക്കുന്ന 'ബീറ്റാ-ഗ്ലൂക്കൻ' കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ഓട്സ് കഴിക്കുമ്പോൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നും. ഇത് അനാവശ്യമായ കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
ടൈപ്പ് 2 പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
ഓട്സിൽ സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.