27 September 2026

Jayadevan A M

ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍

Image Courtesy: Getty Images

ഫ്രിഡ്ജിലെ ദുര്‍ഗന്ധം പലപ്പോഴും അസ്വസ്ഥയുണ്ടാകുന്ന ഒന്നാണ്. ലളിതമായ ചില മാര്‍ഗങ്ങളിലൂടെ അത് ഒഴിവാക്കാം

ഫ്രിഡ്ജ്‌

കേടുവന്ന ഭക്ഷണങ്ങള്‍ കൃത്യസമയത്ത് നീക്കം ചെയ്യണം. അതുപോലെ ഫ്രിഡ്ജിലെ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കുകയും വേണം

ഭക്ഷണം

പാകം ചെയ്ത ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്‌

പാത്രങ്ങള്‍

ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ഒരു ബൗള്‍ നിറയെ ബേക്കിങ് സോഡ നിറച്ച് സൂക്ഷിക്കുന്നത് നല്ലത്‌

ബേക്കിങ് സോഡ

നാരങ്ങ ചെറുകഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെയ്ക്കുകയാണ് മറ്റൊരു മാര്‍ഗം. ഇത് ദുര്‍ഗന്ധം മാറ്റാന്‍ ഒരു പരിധി വരെ സഹായിക്കും

നാരങ്ങ

വിനാഗിരി ഉപയോഗിച്ചും ദുര്‍ഗന്ധം അകറ്റാം. വിനാഗിരിയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി

വിനാഗിരി

വാനില എസെന്‍സ് ഫ്രിഡ്ജില്‍ സുഗന്ധം ലഭിക്കാന്‍ സഹായിക്കും. അല്‍പം പഞ്ഞിയില്‍ വാനില എസെന്‍സ് മുക്കി ഫ്രിഡ്ജിന്റെ ഉള്ളില്‍ വെക്കുക

വാനില എസെന്‍സ്‌

ഫ്രിഡ്ജില്‍ കുത്തിനിറച്ച് സാധനങ്ങള്‍ വെക്കാതിരിക്കുക. വായു സഞ്ചാരം തടസപ്പെടുന്നത് ദുര്‍ഗന്ധം ശക്തമാക്കിയേക്കാം

സാധനങ്ങള്‍