02 JAN 2026

TV9 MALAYALAM

ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.

 Image Courtesy: Getty Images

ക്രിസ്മസും പുതുവത്സരവും എന്നിങ്ങനെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു. പാർട്ടി ഹാങ്ഓവർ മാറാത്തവർ ഇപ്പഴും നമുക്കിടയിലുണ്ട്.

ആഘോഷങ്ങൾ

ആഘോഷവേളയിലെ അമിതമായ മദ്യപാനവും ഭക്ഷണവും മൂലം മിക്കവരും അല്പം ക്ഷീണത്തിലാണ്. എന്നാൽ ക്ഷീണം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പഴങ്ങളുണ്ട്.

ഹാങ്ഓവർ

അവോക്കാഡോയിൽ ധാരാളം കൊഴുപ്പും ഫൈബറും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നതിലൂടെ നിങ്ങളുടെ ക്ഷീണം അകറ്റാം.

അവോക്കാഡോ

ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങളിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങൾ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.

ഓറഞ്ച്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബ്ലൂബെറി. ഇതിലെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങളുടെ വീക്കത്തെ തടയാൻ സഹായിക്കുന്നു.

ബ്ലൂബെറി

മദ്യം അമിതമായി കുടിക്കുന്നത്  നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇലക്ട്രോലൈറ്റുകളെ നിലനിർത്താൻ സഹായിക്കും.

വാഴപ്പഴം

അമിതമായി മദ്യപിക്കുന്നതിലൂടെ ഉണ്ടാകുന്ന നിർജ്ജലീകരണവും തലവേദനയും അകറ്റാൻ തണ്ണിമത്തനിൽ കഴിക്കുന്നത് വളരെ നല്ലതാണ്.

തണ്ണിമത്തൻ