25 May 2026
Jayadevan A M
Image Courtesy: Getty Images
ചില വീടുകളില്‍ പാറ്റശല്യം കൂടുതലാണ്, പ്രത്യേകിച്ചും അടുക്കളകളില്‍. പാറ്റകളെ ഓടിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ
കിച്ചണിലെ ജോലി കഴിഞ്ഞാല്‍ അടുക്കളയിലെ ഉണങ്ങിയ തറയില്‍ ബോറാക്‌സ് പൊടി വിതറുക. ഇത് പാറ്റകളെയും, ചെറുപ്രാണികളെയും ഓടിക്കാന്‍ സഹായിക്കും
തുല്യ അളവിൽ ബേക്കിംഗ് സോഡയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. പാറ്റകൾ സ്ഥിരമായി വരുന്ന അടുക്കളയിലെ കോണുകളിലും സിങ്കിന് അടിയിലും ഇത് വിതറുക.
വീട് വൃത്തിയാക്കുകയാണ് ഏറ്റവും മികച്ച പ്രതിവിധി. വീട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ പാറ്റശല്യം ഇല്ലാതാകും
നനഞ്ഞ സ്ഥലങ്ങളില്‍ പാറ്റശല്യം കൂടുതലാകാന്‍ സാധ്യതയുണ്ട്. പാത്രങ്ങള്‍ കഴുകിയ ശേഷം അടുക്കളയിലെ സിങ്കും പരിസരവും ഉണക്കാന്‍ ശ്രദ്ധിക്കണം
ഒരു പരിധി വരെ പാറ്റകളെ അകറ്റി നിര്‍ത്താന്‍ പാറ്റഗുളിക സഹായിക്കും. വാഷ്‌ബേസിനിലും മറ്റും വയ്ക്കാം. ആഹാരത്തില്‍ കലരാതെ സൂക്ഷിക്കുക
ടൈലുകൾക്കിടയിലെയും അലമാരകൾക്കിടയിലെയും ചെറിയ വിള്ളലുകൾ പാറ്റകളുടെ പ്രധാന ഒളിസങ്കേതങ്ങളാണ്. ഇവ അടയ്ക്കുക.
കറുവപ്പട്ട ഇലകള്‍, വേപ്പെണ്ണ സ്‌പ്രേ, പുതിനയില, ബെ ലീഫ് തുടങ്ങിയവയുടെ ഉപയോഗവും പാറ്റകളെ തുരത്താന്‍ സഹായിക്കും