23 June 2026
ASHLI C
Photo Credit: Getty Images
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിയാണോ നിങ്ങൾ? ഒരാഴ്ച കൊണ്ട് ഒരു കിലോ ആരോഗ്യകരമായി കുറയ്ക്കണോ? വഴിയുണ്ട്!
ദിവസവും കുറഞ്ഞത് 10000 മുതൽ 12000 വരെയെങ്കിലും ചുവടുകൾ വയ്ക്കുന്നത് നിങ്ങളുടെ ദിവസേനയുള്ള കലോറി എരിച്ചുകളയാൻ വളരെ മികച്ചതാണ്.
സാധാരണ രീതിയിൽ മെല്ലെ നടക്കാതെ അല്പം വേഗത്തിൽ നടക്കുന്നത് കലോറിയും അതുപോലെ കൊഴുപ്പും കത്തിച്ചു കളയാൻ വളരെ നല്ലതാണ്.
10000 മുതൽ 12000 വരെ എടുക്കുക എന്നത് ഏകദേശം ഒന്നരമണിക്കൂർ നടക്കണം. അത് നിങ്ങൾക്ക് രണ്ട് നേരത്തായി വിഭജിച്ചു നടക്കുന്നതാണ് ഏറ്റവും ഉചിതം.
ആഴ്ചയിൽ ഒരു കിലോ കുറയ്ക്കണമെങ്കിൽ ഏകദേശം 7700 കലോറി കുറയ്ക്കേണ്ടതുണ്ട്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അല്പം കുറച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീൻ കൂട്ടിയാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കു.
ഭക്ഷണത്തിൽ നിന്നും മധുരവും എണ്ണപ്പലഹാരങ്ങളും കുറയ്ക്കുന്നത് ഭാരം കുറയ്ക്കുവാൻ നിങ്ങളെ എളുപ്പത്തിൽ സഹായിക്കും.
ദിവസവും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മിനിമം രണ്ട് ലിറ്റർ വെള്ളമെങ്കിലും ദിവസം കുടിക്കാം.