24 JUNE 2026

NEETHU VIJAYAN

വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കകം! ഇവ അടുക്കളയിലുണ്ടോ

Image Courtesy: Getty Images 

വായ്പുണ്ണ് വന്നാൽ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പോലും കഴിയാതെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇത് വരുത്തിവയ്ക്കുന്നത്.

വായ്പുണ്ണ്

വേദനയും അസ്വസ്ഥതയും മിനിറ്റുകൾക്കുള്ളിൽ കുറയ്ക്കാൻ നമ്മുടെ അടുക്കളയിൽ തന്നെ ചില കിടിലൻ ഒറ്റമൂലികളുണ്ട്! എന്തൊക്കെയാണെന്ന് നോക്കാം.

ഒറ്റമൂലി

ആന്റിബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. വായ്പുണ്ണുള്ള ഭാഗത്ത് അല്പം തേൻ പുരട്ടുക. ഇത് മുറിവിലെ ഈർപ്പം നിലനിർത്തുകയും ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും.

തേൻ

വെളിച്ചെണ്ണ വായ്പുണ്ണിനുള്ള ഏറ്റവും നല്ല മരുന്നാണ്. ഇതിലടങ്ങിയിരിക്കുന്ന 'ലോറിക് ആസിഡ്' വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും.

വെളിച്ചെണ്ണ

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഈ വെള്ളം വായിൽ ഒഴിച്ച് 30 സെക്കൻഡ് കുലുക്കുഴിഞ്ഞ തുപ്പിക്കളയുക. ഇത് പുണ്ണ് വേഗത്തിൽ ഉണക്കും.

ഉപ്പും ചൂടുവെള്ളവും

തൈരിലും മോരിലും അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് വയറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരത്തിന് തണുപ്പ് നൽകുകയും ചെയ്യും. ഒരു ഗ്ലാസ് മോര് കുടിക്കാം.

തൈര്

അല്പം മഞ്ഞൾപ്പൊടിയിൽ കുറച്ചു തുള്ളി വെള്ളമോ തേനോ ചേർത്ത് കുഴമ്പുരൂപത്തിലാക്കി വായ്പുണ്ണിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം കഴുകിക്കളയാം. 

മഞ്ഞൾപ്പൊടി