3  July 2026

Jayadevan A M

കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി

Image Courtesy: PTI

മീന്‍ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ മീന്‍ വൃത്തിയാക്കുമ്പോള്‍ കൈകളിലെ മണം മാറ്റുന്നത് അത്ര എളുപ്പമല്ല

മീന്‍ മണം

കൈയിലെ മീന്‍മണം മാറ്റാന്‍ ചില എളുപ്പവഴികളുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് മണം മാറ്റാം

ടിപ്‌സ്‌

ഒരു ടീസ്പൂൺ കാപ്പിപ്പൊടി അല്പം വെള്ളം ചേർത്ത് കൈകളിൽ നന്നായി തിരുമ്മുക. ഇത് കൈയിലെ മീന്‍മണം മാറാന്‍ സഹായിക്കും

കാപ്പിപൊടി

കുടംപുളി ഉപയോഗിച്ചും മീന്‍മണം മാറ്റാം. വെള്ളത്തിലിട്ട് ചെറുതായി കുതിര്‍ത്ത കുടംപുള്ളി കൈകളില്‍ തിരുമ്മിയാല്‍ മതി

കുടംപുളി

പേസ്റ്റ് ഉപയോഗിച്ചും മണം മാറ്റാം. കുറച്ച് പേസ്റ്റെടുത്ത് കൈയില്‍ നന്നായി ഉരച്ചുകഴുകുക. മീന്‍ മണം കുറയും

പേസ്റ്റ്‌

ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് 10 മിനിറ്റോളം തിളപ്പിക്കുക. അത് അടുക്കളയില്‍ തങ്ങി നില്‍ക്കുന്ന മീന്‍ മണം കുറയ്ക്കും

അടുക്കളയില്‍

ശക്തായ ദുര്‍ഗന്ധമുള്ള ഭാഗത്തെ ജനാല തുറന്നിടുക. അതിനടുത്ത് ഒരു ഫാന്‍ കൂടി വെച്ചാല്‍ ദുര്‍ഗന്ധം കുറയും

ജനാല

സിങ്ക് ഡ്രെയിനില്‍ മീനിന്റെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയാലും ദുര്‍ഗന്ധം രൂക്ഷമാകും. ഡ്രെയിനിലെ മാലിന്യം നീക്കം ചെയ്യണം

വൃത്തി