26 September 2026
Jayadevan A M
Image Courtesy: Getty Images
മീന്‍ വൃത്തിയാക്കുമ്പോള്‍ കൈകകളില്‍ തങ്ങിനില്‍ക്കുന്ന നാറ്റം അസഹനീയമാണ്. ഇത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
സ്റ്റീല്‍പാത്രം ഉപയോഗിച്ച് ഒരു എളുപ്പവഴിയുണ്ട്. മീന്‍ കഴുകിയ ശേഷം കൈകള്‍ പച്ചവെള്ളത്തില്‍ നനച്ച് ഒരു സ്റ്റീല്‍ സ്പൂണിലോ പാത്രത്തിലോ നന്നായി തിരുമ്മുക
കൈകളില്‍ അല്‍പം ചെറുനാരങ്ങാനീര് പുരട്ടി തിരുമ്മിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് മറ്റൊരു മാര്‍ഗം
കുറച്ച് ഉപ്പും വിനാഗിരിയും ചേര്‍ത്ത് കൈകളില്‍ തിരുമ്മി കഴുകുന്നതാണ് മറ്റൊരു മാര്‍ഗം. ശേഷം നല്ല വെള്ളത്തില്‍ കൈകള്‍ കഴുകണം
കാപ്പിപ്പൊടി ചേര്‍ത്ത് മീന്‍ നാറ്റം മാറ്റാമെന്ന് പറഞ്ഞാല്‍ അതിശയം തോന്നിയേക്കാം. എന്നാല്‍ അതും ഒരു മാര്‍ഗമാണ്. കാപ്പിപ്പൊടി ചേര്‍ത്ത് കൈ കഴുകിയാല്‍ മതി
കുടംപുളി വെള്ളത്തിലിട്ട് ചെറുതായി കുതിര്‍ക്കുക. ആ കുടംപുളി കൈകളില്‍ തിരുമ്മി എടുത്താല്‍ മീന്‍ നാറ്റം കുറയും
പേസ്റ്റ് ഉപയോഗിച്ചും ഒരു മാര്‍ഗമുണ്ട്. പേസ്റ്റ് കൈയില്‍ നന്നായി ഉരച്ച് കഴുകിയാല്‍ അസഹനീയമായ മീന്‍ നാറ്റം കുറയും
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് തുടച്ചെടുക്കുന്നത്, മല്ലിപ്പൊടി നല്ലതുപോലെ ഉരക്കുന്നത് തുടങ്ങിയവയും ടിപ്‌സുകളാണ്