15 June 2025

Nithya V

പാമ്പ് ശല്യം രൂക്ഷമാണോ? മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

Image Courtesy: Freepik

മഴക്കാലമെത്തിയതോടെ പാമ്പ് ശല്യം രൂക്ഷമാവുകയാണ്. അതിനാൽ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

മുൻകരുതലുകൾ

ഷൂസ് അടക്കമുള്ള പാദരക്ഷകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുക.

പാദരക്ഷകൾ

വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വാഹനങ്ങള്‍ അടിഭാഗമടക്കം പരിശോധിച്ച് ഉറപ്പു വരുത്തണം.

വാഹനങ്ങളിൽ

വസ്ത്രങ്ങൾ കുന്ന് കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം. കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പുകൾ‌ ചുരുണ്ടു കൂടിക്കിടക്കാൻ സാധ്യതയുണ്ട്.

വസ്ത്രങ്ങളിൽ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇലകൾക്കും പുല്ലുകൾക്കുമിടയിൽ തണുപ്പ് പറ്റി പാമ്പുകൾ കിടക്കാറുണ്ട്.

വൃത്തി

വീട്ടിനകത്ത് പാമ്പുകൾ ഇഴഞ്ഞെത്താൻ സാധ്യതയുണ്ട്. അതിനാൽ വീട്ടുപകരണങ്ങള്‍ ഉയര്‍ത്തുമ്പോഴും മറ്റും ജാ​ഗ്രത പാലിക്കണം.

വീട്ടിനകത്ത്

വെളുത്തുള്ളി നീരും വെള്ളവും ചേർത്ത് വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കും.

വെളുത്തുള്ളി

​ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഗ്രാമ്പൂ