14 JUNE 2026

NEETHU VIJAYAN

മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ

Image Courtesy: Getty Images 

മഴക്കാലമായാൽ കൊതുകിന് ഒപ്പം തന്നെ വീടുകളിൽ ശല്യമുള്ള ഒന്നാണ് തേരട്ട. മഴയത്ത് കൂടികിടക്കുന്ന ചപ്പുചവറുകൾക്കിടയിൽ നിന്നാണ് ഇവ പുറത്തേക്ക് വരുന്നത്.

മഴക്കാലം

ഇവയെ കൊണ്ട് പൊറുതിമുട്ടിയ വീട്ടമ്മമാർക്ക് കെമിക്കലുകൾ ഇല്ലാതെ തേരട്ടകളെ തുരത്താൻ പറ്റിയ ചില നാടൻ വിദ്യകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

വിദ്യകൾ

മഴക്കാലത്ത് മണ്ണിൽ ഈർപ്പം കൂടുമ്പോഴാണ് തേരട്ടകൾ കൂട്ടത്തോടെ പരിസരത്തേക്ക് വരുന്നത്. വീടിന് ചുറ്റുമുള്ള ഉണങ്ങിയ ഇലകളെല്ലാം മാറ്റി  വൃത്തിയായി സൂക്ഷിക്കണം.

വൃത്തിയായി

തേരട്ടകൾക്ക് വിനാഗിരിയുടെ രൂക്ഷമായ മണം സഹിക്കാനാവില്ല. വിനാഗിരിയും വെള്ളവും സമം ചേർത്ത് അവ വരുന്ന വഴികളിൽ തളിച്ചാൽ തേരട്ടകൾ വീടിനുള്ളിലേക്ക് കയറില്ല.

വിനാഗിരി

പുകയില വെള്ളത്തിൽ കുതിർത്ത് തിളപ്പിച്ചെടുക്കുന്ന പുകയില കഷായം തേരട്ടകളെ തുരത്താനുള്ള മികച്ച മാർ​ഗമാണ്. ഇത് വീടിന്റെ പരിസരത്ത് തളിക്കുന്നത് ഇവയെ അകറ്റും.

പുകയില കഷായം

മഞ്ഞൾപ്പൊടിയും കല്ലുപ്പും ഒന്നിച്ച് ചേർത്ത് തേരട്ടകൾ കാണപ്പെടുന്ന ഇടങ്ങളിൽ വിതറുക. ഇവയുടെ ശരീരത്തിൽ ഉപ്പ് തട്ടിയാൽ അവ വേ​ഗം ചത്തുപോകാൻ കാരണമാകും.

ഉപ്പും മഞ്ഞളും

വെളുത്തുള്ളി നന്നായി ചതച്ച് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. ഈ വെളുത്തുള്ളി വെള്ളം വീടിന്റെ മൂലകളിലും വാതിലിന്റെ അടിഭാഗത്തും സ്പ്രേ ചെയ്യുന്നത് തേരട്ടയെ ഒഴിവാക്കാം.

വെളുത്തുള്ളി