12 JUNE 2026

NEETHU VIJAYAN

കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ

Image Courtesy: Getty Images 

മഴക്കാലമെത്തിയതോടെ കൊതുകിനെകൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് നമ്മൾ. ഡെങ്കിപ്പനിയും മലേറിയയും കൊണ്ടുവരുന്ന വില്ലനാണ് കൊതുക്.

മഴക്കാലം

വിപണിയിൽ കിട്ടുന്ന കൊതുക് തിരികൾ ശ്വാസകോശത്തിന് ദോഷം ചെയ്യാം. കെമിക്കലുകൾ ഇല്ലാതെ പ്രകൃതിദത്തമായി കൊതുകിനെ തുരത്താൻ ചില എളുപ്പവഴികളുണ്ട്.

 കൊതുക് തിരികൾ

കുറച്ച് പുൽത്തൈലം വെള്ളത്തിൽ കലക്കി ജനാലകളിലും കർട്ടണുകളിലും സ്പ്രേ ചെയ്യുന്നത് കൊതുകിനെ തുരത്താൻ സഹായിക്കുന്ന വിദ്യയാണ്.

പുൽത്തൈലം

ചിരട്ടയുടെ കനലിൽ വേപ്പിലയും കർപ്പൂരവും ചേർത്ത് വൈകുന്നേരമോ രാവിലെയോ പുകയ്ക്കുന്നത് കൊതുകിനെ പമ്പകടത്തും. ശ്വാസകോശ പ്രശ്നമുള്ളവർ അമിതമായി പുകയ്ക്കരുത്.

പുകയ്ക്കാം

ചെടിചട്ടിയുടെ അടിവശത്തും മീൻ ടാങ്കുകളിലും മറ്റും ഉപ്പിൻ്റെ കല്ലുകൾ വിതറുന്നത് കൊതുകുകൾ മുട്ടയിടുന്നത് തടയുന്നു. അതിലൂടെ കൊതുകിനെ തുരത്താം.

ഉപ്പിൻ്റെ കല്ല്

വീടിന് ചുറ്റും ചെറിയ പാത്രങ്ങളിലോ ചിരട്ടകളിലോ ചെടിച്ചട്ടികളിലോ കെട്ടി നിൽക്കുന്ന വെള്ളം ഒഴിവാക്കുക. ഇതെല്ലാം ശ്രദ്ധിച്ചാൽ കൊതുകിനെ ഒഴിവാക്കാം.

വെള്ളം

ജനലിനരികിലും വീടിന് മുൻ വശത്തും തുളസി, പുതിന, ശംഖുപുഷ്പം തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിക്കുക. ഇവയുടെ സ്വാഭാവിക ഗന്ധം കൊതുകുകൾക്ക് ഇഷ്ടമല്ല.

ചെടികൾ