5 June 2026

Jayadevan A M

മഴക്കാലത്ത് കൊതുകുകളെ എങ്ങനെ തുരത്താം?

Image Courtesy: Getty Images

സംസ്ഥാനത്ത് കാലവര്‍ഷമെത്തി. മഴക്കാലത്ത് കൊതുകുശല്യം വര്‍ധിക്കുന്നത് പതിവാണ്‌. കൊതുകുകള്‍ പെരുകുന്നത് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകും

കാലവര്‍ഷം

പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷനേടാന്‍ കൊതുകുകളെ തുരത്തണം. അതിനു സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം

കൊതുകുശല്യം 

ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, ടയറുകൾ, ഒഴിഞ്ഞ കുപ്പികൾ, പൂച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

കെട്ടിക്കിടക്കുന്ന വെള്ളം

വീടിന് ചുറ്റുമുള്ള ഓടകളിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കി കളയുക. ഓടകളിൽ വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുകള്‍ പെരുകും

ഓടകൾ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാന കാര്യം. ആഴ്ചയിലൊരിക്കൽ നിർബന്ധമായും ഡ്രൈ ഡേ ആചരിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക

വൃത്തിയായി സൂക്ഷിക്കുക

ഫ്രിഡ്ജിന്റെ ബാക്ക് ട്രേയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ സാധ്യത കൂടുതലാണ്. ഇത് വൃത്തിയാക്കുക.

ഫ്രിഡ്ജിന്റെ പുറകിലെ ട്രേ

ശരീരം നന്നായി മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇത് കൊതുകുകടി കുറയ്ക്കാന്‍ സഹായിക്കും

വസ്ത്രങ്ങൾ

രാത്രി ഉറങ്ങുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുന്നതാണ്‌ സുരക്ഷിതം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

കൊതുക് വല