20 November 2026
Jayadevan A M
Image Courtesy: Unsplash
ചിലന്തികളും, ചിലന്തി വലകളും വീടുകളില്‍ സാധാരണമാണ്. അവ വീടുകളുടെ ഭംഗി കുറയ്ക്കുന്നു. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ചിലന്തികളെ തുരത്താം
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ചിലന്തികളെ തുരത്താനുള്ള ചില എളുപ്പവഴികള്‍ ഇവിടെ പരിചയപ്പെടാം. വീട്ടില്‍ തന്നെയുള്ള ചില മാര്‍ഗങ്ങള്‍ ഉപയോഗിക്കാം
കര്‍പ്പൂര തുളസി ഉപയോഗിച്ച് ചിലന്തികളെ അനായാസം തുരത്താം. ഒരു സ്‌പ്രേ ബോട്ടലില്‍ കര്‍പ്പൂര തുളസി, എണ്ണ ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മതി
സ്‌പ്രേ ബോട്ടിലില്‍ വിനാഗിരിയും വെള്ളവും തുല്യ അളവില്‍ ചേര്‍ക്കുക. ചിലന്തികള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ ഇത് സ്‌പ്രേ ചെയ്യുക
ഗ്രാമ്പു നന്നായി പൊടിച്ചതിനു ശേഷം വെള്ളത്തില്‍ കലര്‍ത്തുക. ചതച്ച പുതിന കൂടി അതില്‍ ചേര്‍ക്കുക. ഇത് ചിലന്തിശല്യമുള്ളയിടത്ത് സ്‌പ്രേ ചെയ്യുക
വെളുത്തുള്ളി ഉപയോഗിച്ചും ചിലന്തികളെ നിഷ്പ്രയാസം തുരക്കാം. ചിലന്തികള്‍ കൂടുതലായി വരുന്ന സ്ഥലത്ത് വെള്ളുത്തുള്ള സ്‌പ്രേ ഉപയോഗിച്ചാല്‍ മതി
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലി ചിലന്തികള്‍ ധാരാളമുള്ള സ്ഥലത്ത് വെക്കുക. ചിലന്തിശല്യം കുറയും
എന്തൊക്കെ ചെയ്താലും വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാണ് കാര്യം. വൃത്തികേടായി കിടന്നാല്‍ ചിലന്തിശല്യം വര്‍ധിക്കും