24 June 2026
Jayadevan A M
Image Courtesy: Getty Images
വീടുകളിൽ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന പ്രശ്‌നമാണ് ചിതല്‍ ശല്യം. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ ചിതല്‍ ശല്യം രൂക്ഷമാകാം
ചിതല്‍ ശല്യം ഒഴിവാക്കാന്‍ എളുപ്പവഴികളുണ്ട്. അവയില്‍ ചില ചില എളുപ്പവഴികളും പ്രതിവിധികളും ഇവിടെ പരിശോധിക്കാം.
പകുതി കപ്പ് വിനാഗിരിയിൽ രണ്ട് നാരങ്ങയുടെ നീര് ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം ചിതലിന്റെ തുരങ്കങ്ങളിലേക്ക് സ്പ്രേ ചെയ്യുക
ഒരു കപ്പ് വെള്ളമെടുക്കുക. അതില്‍ കുറച്ച് കായം കലര്‍ത്തുക. തുടര്‍ന്ന് ചിതലുള്ള ഭാഗത്ത് തളിക്കുന്നത് ഫലപ്രദമാണ്
വേപ്പെണ്ണ ഉപയോഗിക്കുകയാണ് മറ്റൊരു മാര്‍ഗം. ചിതൽ വന്ന ഭാഗങ്ങളിൽ വേപ്പെണ്ണ നേരിട്ട് പുരട്ടുട്ടുന്നത് ചിതല്‍ ശല്യം കുറയ്ക്കും
നമ്മുടെ അടുക്കളയിലുള്ള വെളുത്തുള്ളി ഉപയോഗിച്ചും ചിതലിനെ തുരത്താം. വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച മിശ്രിതമാണ് ഉപയോഗിക്കേണ്ടത്
ഉപ്പുവെള്ളം ചിതലുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുകയോ ഒഴിക്കുകയോ ചെയ്യാം. ഉപ്പുവെള്ള പ്രയോഗവും ചിതല്‍ ശല്യം കുറയ്ക്കാന്‍ ഉപകരിക്കും
കറ്റാര്‍ വാഴ ഉപയോഗിച്ചും ചിതല്‍ ശല്യം കുറയ്ക്കാം. കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി വേണം തളിക്കാന്‍